പൂനെ: ഭൂമിയില്‍ നിന്നും 400 കോടി പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന പുതിയ നക്ഷത്ര സമൂഹത്തെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ‘സരസ്വതി‘ എന്ന് നാമകരണം ചെയ്ത ഈ നക്ഷത്ര സമൂഹം 600 മില്ല്യൺ പ്രകാശവർഷം വരെ നീളുന്നു.
ഗാലക്സികളുടെ ഉപരിതലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വലിയ സൂപ്പർക്ളസ്റ്ററാണ് സരസ്വതിയെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഇന്റർ-യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് (ഐയുസിഎഎ), പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐഐഎസ്ഇആർ), രണ്ട് ഇന്ത്യൻ യൂണിവേഴ്സിറ്റി അംഗങ്ങളിൽനിന്നുള്ള ജ്യോതിശാസ്ത്രജ്ഞർ എന്നിവരാണ് ഈ നക്ഷത്ര സമൂഹത്തെ കണ്ടെത്തിയത്.
ഗുരുത്വാകർഷണത്താൽ ബന്ധിതമായ നക്ഷത്രങ്ങളുടെ ഒരു ശൃംഖലയാണ് സൂപ്പർക്ലസ്റ്റർ. പതിനായിരക്കണക്കിന് താരാപഥങ്ങളുള്ള ഗാലക്സി ക്ലസ്റ്ററുകളുടെ വലുപ്പം നൂറ് മടങ്ങ് വരെ നീണ്ടു കിടക്കുന്നു. പുതുതായി കണ്ടെത്തിയ സരസ്വതി സൂപ്പർക്ലസ്റ്റർ 600 മില്ല്യൺ പ്രകാശവർഷം വരെ നീളുന്നു. പ്രപഞ്ചത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ഗാലക്സി സമൂഹമാണ് സരസ്വതി. 20 ദശലക്ഷം വരുന്ന സൂര്യനു തുല്യമായ ഭാരമാണ് ഇതിനുള്ളത്.
അമേരിക്കൻ ജ്യോതിശാസ്ത്ര സംഘടനയുടെ പ്രഥമ ഗവേഷണ ജേർണലായ ദ അസ്ട്രോഫിസിക്കൽ ജേർണലിന്റെ ഏറ്റവും പുതിയ ലക്കത്തിൽ ഈ കണ്ടെത്തൽ പ്രസിദ്ധീകരിക്കും. പ്രപഞ്ചത്തില്‍ ഇത്തരത്തില്‍ ഒരുകോടിയോളം ഗാലക്സി സമൂഹങ്ങളുണ്ട് എന്നാണ് വിലയിരുത്തല്‍. 54 ഗാലക്സികള്‍ ഒരുമിച്ചു ചേര്‍ന്നുള്ള ഗാലക്സി സമൂഹത്തിന്റെ ഭാഗമാണ് നാം ഉള്‍പ്പെടുന്ന ആകാശ ഗംഗ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: