ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപാടികളില്‍ ചുവന്ന പരവതാനി വിരിക്കുന്നതും മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതും നിരോധിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവ് പുറപ്പെടുവിച്ചു. മുഖ്യമന്ത്രിയുടെ പരിപാടികളില്‍ ലാളിത്യമാണ് ഉണ്ടാകേണ്ടതെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രി ചേരി സന്ദര്‍ശിച്ചപ്പോള്‍ മണ്ണ് റോഡില്‍ ഉദ്യോഗസ്ഥര്‍ ചുവന്ന പരവതാനി വിരിച്ചതും മറ്റും വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ചടങ്ങില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒന്നും ഒരുക്കരുതെന്ന് നിര്‍ദ്ദേശിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്.പി. ഗോയല്‍ ഉത്തരവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: