ന്യൂദല്‍ഹി: കുല്ഭൂഷന് ജാദവിന്റെ അമ്മയ്ക്ക് വിസ നല്കുന്ന കാര്യം പാക്കിസ്ഥാന് വിദേശമന്ത്രലയം പരിഗണിച്ചുവരികയാണെന്ന് റിപ്പോര്‍ട്ട്.
ഇന്ത്യയുടെ അപേക്ഷ പ്രകാരം കുല്‍ഭൂഷണിന്റെ അമ്മയ്ക്ക് വിസ നല്‍കുന്നത് പരിഗണനയിലാണെന്ന് വിദേശമന്ത്രാലയ വക്താവ് നഫീസ് സക്കറിയ പറഞ്ഞതായി പാക്കിസ്ഥാന് റേഡിയോയാണ് വാര്‍ത്ത പുറത്തുവിട്ടത്.
അതേസമയം, ജാദവിന്റെ അമ്മയ്ക്ക് വിസനല്കുന്ന വിഷയത്തില്‍ പാക്കിസ്ഥാന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രലായത്തിന്റെ വക്താവ് ഗോപാല്‍ ബാഗ്ലെ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജാദവിന്റെ അമ്മയ്ക്ക് വിസ നല്‍കുമെന്ന അറിയിപ്പൊന്നും പാക്കിസ്ഥാനില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജാദവിന്റെ അമ്മയ്ക്ക് വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം പാക് വിദേശകാര്യ മന്ത്രി സര്‍താജ് അസീസിന് കത്തെഴുതിയിരുന്നു.
എന്നാല്‍ കത്തുകിട്ടിയതായുളള അറിയിപ്പു നല്‍കാനുളള മര്യാദപോലും അസീസ് കാണിച്ചില്ലെന്ന് സുഷമ സ്വരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: