ന്യൂദല്‍ഹി: ബിഹാറില്‍ ജെഡിയു- ആര്‍ജെഡി സഖ്യം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബിജെപി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി നിഷേധിച്ചു. രാഷ്ട്രീയ മാറ്റത്തിനനുസരിച്ച് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സഖ്യം ഇല്ലാതാക്കാന്‍ ഒരു ഗൂഢാലോചനയും നടത്തുന്നില്ല. സര്‍ക്കാര്‍ വീഴുന്നുണ്ടെങ്കില്‍ അഴിമതിയോ സഖ്യകക്ഷികളുടെ മറ്റ് പ്രശ്നങ്ങളോ കാരണമാകും. ജനങ്ങള്‍ സഖ്യത്തിന് അനുകൂലമായാണ് വോട്ടുനല്‍കിയത്. അത് തുടരട്ടെ. മോദി വ്യക്തമാക്കി.
നിതീഷിന് പുറത്തുനിന്ന് പിന്തുണ നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ നിത്യാനന്ദ റായ് പറഞ്ഞതായി പത്രലേഖകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത് റായ് തന്നെ നിഷേധിച്ചതാണെന്ന് മോദി പറഞ്ഞു. ചില വിഷയങ്ങളില്‍ ബിജെപിക്കും ജെഡിയുവിനും അഭിപ്രായ ഐക്യമുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ജെഡിയു പിന്തുണ വിഷയാധിഷ്ഠിതമാണ്. അതിനപ്പുറം ചിന്തിക്കേണ്ടതില്ല. മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: