Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ ചൈനയുടെ ഇടനില ആവശ്യമില്ല: ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2017, 08:24 pm IST
in India

ഗോപാല്‍ ബഗ്ലേ

ന്യൂദല്‍ഹി: കശ്മീരില്‍ ചൈനയുടെ ഇടനില ആവശ്യമില്ലെന്ന് ഇന്ത്യ. കശ്മീര്‍ വിഷയത്തില്‍ പരിഹാരം കാണുന്നതിന് ഇടപെടാന്‍ തയ്യാറാണെന്ന് ചൈന നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഗോപാല്‍ ബഗ്ലേ ഇന്ത്യയുടെ നിലപാട് വീണ്ടും വ്യക്തമാക്കുകയായിരുന്നു.

കശ്മീരിലേത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വിഷയമാണെന്നും പ്രശ്‌നം പരിഹരിക്കുന്നതിന് നയതന്ത്ര മാര്‍ഗ്ഗങ്ങള്‍ ലഭ്യമാണെന്നും അത് ഉപയോഗപ്പെടുത്താന്‍ തയ്യാറാണെന്നും ബഗ്ലേ പറഞ്ഞു.

കശ്മീര്‍ വിഷയം പാക്കിസ്ഥാനുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. വിഷയത്തില്‍ ഒരു മൂന്നാം കക്ഷിയുടെ ഇടനില ആവശ്യമില്ല. കശ്മീരുള്‍പ്പെട്ട ഇന്ത്യയുടെ പ്രശ്‌നം അതിര്‍ത്തി കടന്നുള്ള ഭീകരവാദമാണ്. പ്രദേശത്തെ സ്ഥിരതയും സമാധാനവും നഷ്ടപ്പെടുത്തുന്നതിന് കാരണം ഇതേ ഭീകരവാദമാണെന്നും അതിനായി ഒരു പ്രത്യേക രാജ്യം ശ്രമിക്കുന്നുണ്ടെന്നും പാക്കിസ്ഥാനെ എടുത്തു പറയാതെ ബഗ്ലേ ചൂണ്ടിക്കാട്ടി.

തെക്കന്‍ ഏഷ്യയിലെ പ്രധാന രാജ്യങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന കശ്മീര്‍ പ്രശ്‌നം അന്താരാഷ്‌ട്ര സമൂഹത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യവക്താവ് ഗെംങ് ഷോങ് പറഞ്ഞു. കശ്മീര്‍ അതിര്‍ത്തിയില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ ഇരു രാജ്യങ്ങളിലേയും സമാധാനത്തേയും സ്ഥിരതേയും മാത്രമല്ല ബാധിക്കുക. മേഖലയിലെ തന്നെ സമാധാനത്തിന് കോട്ടം വരുത്തുന്നതിന് കശ്മീര്‍ പ്രശ്‌നം വഴിവയ്‌ക്കുമെന്നും പ്രശ്‌നത്തില്‍ ഇടപെടാന്‍ ചൈന തയ്യാറാണെന്നും ഗെംങ് ഷോങ് വ്യക്തമാക്കിയിരുന്നു.

സിക്കിമില്‍ അടക്കം ചൈനയുടെ ഇടപെടലുകള്‍ സംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രതിപക്ഷ കക്ഷികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജമ്മു കശ്മീരില്‍ ഏഴ് അമര്‍നാഥ് തീര്‍ഥാടകര്‍ കൊല്ലപ്പെട്ട സംഭവവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്യും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഈ വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ നേടുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ച.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംബന്ധമായ പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാക്കുന്നതിന് ഇരു രാജ്യങ്ങള്‍ക്കും ശേഷിയുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, ഡോക്‌ലാമില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

Kerala

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

1990 സപ്തംബറില്‍ എബിവിപി നടത്തിയ കശ്മീര്‍ ചലോ മാര്‍ച്ച് ഉധംപൂരില്‍ വച്ച് പോലീസ് തടയുന്നു (ഇന്‍സൈറ്റില്‍ ഫയല്‍ ചിത്രം)
Main Article

ഇന്ന് എബിവിപി സ്ഥാപന ദിനം: അനുസ്യൂതം തുടരുന്ന ആദര്‍ശയാത്ര

Editorial

വയനാട് ഇനിയും ദുരന്തഭൂമിയാവരുത്

Article

അക്കാട്ട് ആര്‍. രവീന്ദ്രന്‍: സമാനതകളില്ലാത്ത വ്യക്തിത്വം

പുതിയ വാര്‍ത്തകള്‍

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.