Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

വയനാട് ഇനിയും ദുരന്തഭൂമിയാവരുത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 9, 2026, 06:48 am IST
inEditorial

വയനാട് മേപ്പാടിയില്‍ തുരങ്ക പാത നിര്‍മ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നുപേര്‍ മരിക്കുകയും, ചിലരെ കാണാതാവുകയും ചെയ്തിരിക്കുന്നത് അത്യന്തം ദുഃഖകരമാണ്. തമിഴ്‌നാട് സ്വദേശികളായ ബല്‍രാജിനെയും ഭാര്യ കൂടമ്മാളിനെയും പോലെ ദുരന്തമുഖത്തു നിന്ന് ഒട്ടേറെ പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടത് ഈശ്വരകൃപ ഒന്നുകൊണ്ട് മാത്രമാണ്. കാണാതായവരുടെ കാര്യത്തില്‍ തീവ്രവും കാര്യക്ഷവുമായ പരിശോധന നടത്തണം. പദ്ധതി പ്രദേശത്ത് മറുനാടന്‍ തൊഴിലാളികളും സുരക്ഷാ ജീവനക്കാരും സൂപ്പര്‍ വൈസര്‍മാരുമൊക്കെ ഉണ്ടായിരുന്നു. മണ്ണിനടിയില്‍ ഒരാളും അവശേഷിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണം. ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം. പരിക്കേറ്റവര്‍ക്ക് ചികിത്സയ്‌ക്കും മറ്റുമുള്ള സഹായം അനുവദിക്കുന്നതില്‍ കാലതാമസം വരുത്തരുത്.

മേപ്പാടി ദുരന്തം മനുഷ്യ നിര്‍മ്മിതമാണെന്ന് പറയേണ്ടിവരും. ഇക്കാര്യം മുഖ്യമന്ത്രിയും കൃഷി മന്ത്രിയും സമ്മതിക്കുന്നുമുണ്ട്. മണ്ണ് എടുത്തു മാറ്റാന്‍ തീരുമാനമെടുത്തിരുന്നുവെന്നാണ് പൊതുമരാമത്ത് മന്ത്രി പറയുന്നത്. കഴിഞ്ഞ മാസം ഇരുപതാം തീയതി തന്നെ മണ്ണ് മാറ്റാന്‍ ഉത്തരവ് നല്‍കിയിരുന്നുവത്രേ. എന്നിട്ടും എന്തുകൊണ്ടാണ് ഇത് നടക്കാതെ പോയത് ? എന്തെങ്കിലും അനാസ്ഥ ഇക്കാര്യത്തില്‍ ഉണ്ടായോ? ആരെങ്കിലും അനാവശ്യ ഇടപെടല്‍ നടത്തിയിരുന്നോ? ഇതു സംബന്ധിച്ച് അധികൃതര്‍ വിശദീകരിക്കണം. തുരങ്ക പാത വേണ്ടെന്ന അഭിപ്രായം ചില കോണുകളില്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴത്തെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതി വേണ്ടെന്ന തരത്തിലുള്ള പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ചില രാഷ്‌ട്രീയ പാര്‍ട്ടികളുമായി ബന്ധമുള്ള സൈബര്‍ ഇടങ്ങളില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന അഭിപ്രായം ഉയരുന്നുണ്ട്.

പാരിസ്ഥിതികമായ ആശങ്കകളെ ഒരിക്കലും കുറച്ചു കാണാനാവില്ല. വയനാടിന്റെ കാര്യത്തിലാവുമ്പോള്‍ ഈ ആശങ്ക വളരെ വലുതാണു താനും. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മഴക്കാലത്ത് ദുരന്തങ്ങളുടെ പരമ്പര തന്നെയാണ് ഈ ജില്ലയില്‍ ഉണ്ടായത്. പുത്തുമലയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളുടെ കണ്ണുനീര്‍ വറ്റിയിട്ടില്ല. മുട്ടില്‍ മലയിലും മക്കിമലയിലും ഉരുള്‍പൊട്ടലുകളുണ്ടായി. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമൊക്കെ വയനാട്ടില്‍ പണ്ടുകാലത്തും ഉണ്ടായിട്ടുണ്ടെങ്കിലും ഒരു പതിറ്റാണ്ടിനിടെയാണ് ഇത്രയും വലിയ ദുരന്തങ്ങള്‍ ഒന്നിനുപുറകെ ഒന്നായി സംഭവിക്കുന്നത്. ഇതിന് എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ? റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ കടന്നുകയറ്റമാണോ ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതെന്ന് ശാസ്ത്രീയമായി പരിശോധിക്കേണ്ടതുണ്ട്.

പശ്ചിമഘട്ട മലനിരകളില്‍ ഉള്‍പ്പെടുന്നതാണ് വയനാട് ജില്ലയിലെ പല പ്രദേശങ്ങളും. പരിസ്ഥിതി ലോലമായ ഇത്തരം പ്രദേശങ്ങളില്‍ ക്വാറികളും നിര്‍മ്മിതികളും പാടില്ലെന്ന് ഗാഡ്ഗില്‍ കമ്മിറ്റി തന്നെ ആധികാരികമായി പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ഈ സത്യം അംഗീകരിക്കാന്‍ രാഷ്‌ട്രീയത്തിന്റെയും വോട്ടു ബാങ്കിന്റെയും സമ്മര്‍ദ്ദത്തിന്റെ ഫലമായി ഭരണനേതൃത്വം തയ്യാറായില്ല. അനധികൃത മരംമുറിക്കലിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ചെറുവിരലനക്കാന്‍ പോലും ഭരിക്കുന്നവര്‍ തയ്യാറല്ല. പലര്‍ക്കും അധികാരത്തിലേക്കുള്ള വഴിവെട്ടുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണല്ലോ. അവര്‍ക്ക് എന്ത് പരിസ്ഥിതി സംരക്ഷണം! പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പണം പിരിക്കുന്നവരുടെ കൂട്ടത്തിലും ഇക്കൂട്ടരെ കാണാം.

പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രകൃതിദുരന്തത്തിന്റെയും കാര്യം വരുമ്പോള്‍ അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവുന്നില്ല എന്നതാണ് ദുഃഖകരമായ സത്യം. നൂറുകണക്കിന് ആളുകളുടെ ജീവന്‍ പൊലിഞ്ഞിട്ടും മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് ഭരിക്കുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മേപ്പാടി ദുരന്തത്തിലും ഇത് കാണാന്‍ കഴിയുന്നു. അശാസ്ത്രീയമായി മണ്ണ് തള്ളിയതാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണമെന്ന് മന്ത്രിമാര്‍ തന്നെ പറയുമ്പോള്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ലല്ലോ. കരാറുകാരുടെ തലയില്‍ എല്ലാം കെട്ടിവച്ച് രക്ഷപ്പെടാമെന്ന് കരുതരുത്. അപകട സാധ്യത മുന്നില്‍ക്കണ്ട് നടപടികളെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തില്‍ പെട്ടെന്നൊരു മാറ്റം വരുത്താന്‍ ഭരണാധികാരികള്‍ക്ക് കഴിയില്ലായിരിക്കാം. പക്ഷേ മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കഴിയണം.

Tags: Wayanad tunnel roadKalladiTunnelmeppadi tragedy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

Kerala

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌
Kerala

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

Kerala

വയനാട് തുരങ്കത്തിനായി മലതുരക്കുന്നത് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിനായി; ലക്ഷ്യം കോടിക്കണക്കിന് രൂപയുടെ പാറ; വന്‍ അഴിമതിയെന്ന് ഹരീഷ് വാസുദേവന്‍

പുതിയ വാര്‍ത്തകള്‍

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.