Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരെയും പ്രതിയാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ആക്രമണത്തിനിരയായ നടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2017, 04:22 pm IST
in Kerala

കൊച്ചി: വ്യക്തിവൈരാഗ്യം ഉള്ളതിന്റെ പേരില്‍ ആരെയും പ്രതിയാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ആക്രമണത്തിന് ഇരയായ നടി. നടൻ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് തനിക്കെതിരായ തെറ്റായ പ്രചാരണം ഒഴിവാക്കണമെന്നും നടി തന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കേസില്‍ പ്രതിയായ നടനുമായി വസ്തു ഇടപാടോ സാമ്പത്തിക ഇടപാടോ ഇല്ല. ആരോപണം ഉന്നയിച്ച വ്യക്തി തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എത്രയും വേഗം അത് തെളിയട്ടെ. തെറ്റ് ചെയ്തെങ്കില്‍ അതും തെളിയട്ടെ. എത്രയും പെട്ടെന്ന് സത്യം തെളിയണമെന്നും അവര്‍ പറഞ്ഞു. ഫെബ്രുവരി 17ന് നടന്ന കാര്യങ്ങള്‍ സത്യസന്ധമായി പോലീസിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആരുടെ പേരും ഒരു സ്ഥലത്തും ഞാന്‍ പരാമര്‍ശിച്ചിട്ടില്ലെനും നടി വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ താൻ പോസ്റ്റ് ചെയ്തതല്ല. തനിക്ക് ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളില്ലെന്നും നടി അറിയിച്ചു.

കുറിപ്പിന്റെ പൂർണ രൂപം:

ഒരു ചാനലിൽ വന്നിരുന്ന് സംസാരിക്കാനുള്ള മാനസികാവസ്ഥ ഇപ്പോൾ ഇല്ലാത്തതുകൊണ്ടു മാത്രമാണ് പിന്നെയും ഇങ്ങനെ ഒരു കുറിപ്പെഴുതേണ്ടി വന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് വളരെ നിർഭാഗ്യകരമായ ഒരവസ്ഥയിലൂടെ എനിക്ക് കടന്നുപോകേണ്ടി വന്നു. അത് ഞാൻ സത്യസന്ധതയോടെ കേരള പോലീസിനെ അറിയിക്കുകയും അന്വേഷണം നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ നടന്ന ചില സംഭവങ്ങൾ നിങ്ങൾ ഓരോരുത്തരെയും പോലെ ഞെട്ടലോടെയാണ് ഞാനും കണ്ടത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിലോ മറ്റൊന്നിന്റെയും പേരിലോ ഞാനൊരാളെയും പ്രതിയാക്കാൻ എവിടെയും ശ്രമിച്ചിട്ടില്ല. ഒരു പേര് എവിടെയും സൂചിപ്പിച്ചിട്ടുമില്ല. ഇത് മുമ്പും പറഞ്ഞിട്ടുള്ളതാണ്. ഈ നടന്റെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ച വ്യക്തിയാണ് ഞാൻ. ഞങ്ങൾ തമ്മിൽ പിന്നീട് ചില വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടാവുകയും ആ സൗഹൃദം പിന്നീടില്ലാതാവുകയും ചെയ്തത് വാസ്തവമാണ്. ആ വ്യക്തിയുടെ അറസ്റ്റുമായുള്ള വിവരങ്ങൾ അന്വേഷിച്ചപ്പോഴും തെളിവുകളെല്ലാം ആ വ്യക്തിക്ക് എതിരാണെന്നാണ് മാധ്യമങ്ങളിലൂടെയും അല്ലാതെയും അറിയാൻ കഴിഞ്ഞത്.

തന്നെ കള്ളകേസിൽ കുടുക്കിയതാണെന്ന് ഈ വ്യക്തി അവകാശപ്പെടുന്നുണ്ടെങ്കിൽ അതെത്രയും പെട്ടെന്ന് പുറത്തുവരണമെന്ന് ആഗ്രഹിക്കുന്നു. ഈ വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതും, തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അതും എത്രയും പെട്ടെന്ന് തെളിയട്ടെ. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. ഈ സംഭവം നടന്നതിൽ പിന്നെ കേട്ടുകൊണ്ടിരിക്കുന്ന മറ്റൊരു കാര്യം ഞാനും ഈ നടനും തമ്മിൽ വസ്തു ഇടപാടുകൾ ഉണ്ടെന്നുള്ളതാണ്. അങ്ങനെ ഒരു തരത്തിലുള്ള വസ്തു ഇടപാടുകളോ പണമിടപാടുകളോ ഞങ്ങൾ തമ്മിലില്ല. ഇത് ഞാൻ മുമ്പ് പറയാതിരുന്നത് എന്താണെന്ന ചോദ്യമുണ്ടെങ്കിൽ അതിനുള്ള ഉത്തരം അതിൽ ഒരു സത്യാവസ്ഥയും ഇല്ലാത്തതുകൊണ്ട് ആ വാർത്ത സ്വയം ഇല്ലാതാകുമെന്ന് കരുതിയത് കൊണ്ടാണ്. ഇപ്പോഴും അത് പ്രചരിക്കുന്നതായി കാണുന്നത് കൊണ്ട് പറയണമെന്ന് തോന്നി. ഇത് അന്വേഷണ ഉദ്യോഗസ്ഥർക്ക് അന്വേഷിച്ച് തൃപ്തിപ്പെട്ടാൽ മതി. അന്വേഷണത്തിന് വേണ്ടി എല്ലാ രേഖകളും സമർപ്പിക്കാൻ തയ്യാറുമാണ്.

ഫേസ് ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങളിൽ ഞാനില്ലാത്തതുകൊണ്ട് എന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോകളും അക്കൗണ്ടുകളും എന്റെ അറിവോടെയല്ല എന്നുകൂടി ഞാൻ വ്യക്തമാക്കുന്നു. ഒരു കുറ്റവാളിയും രക്ഷപ്പെടരുതെന്നും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്നും ആത്മാർത്ഥതയോടെ ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു. എന്ന് ഒരിക്കൽക്കൂടി പറഞ്ഞുകൊണ്ട് നിര്‍ത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

India

സിജെപി-കേന്ദ്ര സർക്കാർ നിർണായക ഇന്ന് ഉച്ചയ്‌ക്ക്; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

Kerala

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

Kerala

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം
Kerala

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

പുതിയ വാര്‍ത്തകള്‍

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

സത്യസായി ജീവന ഉപാധി പദ്ധതിയുടെ ഉദ്ഘാടനം
മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു

സത്യസായി ജീവന ഉപാധി പദ്ധതി: 100 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

നിഹാങ്ങുകളുടെ വേഷവിധാനത്തില്‍ ഒരു സംഘം വാളുകളും കുന്തങ്ങളുമായി ജന്തര്‍ മന്തറില്‍ തമ്പടിച്ചിരിക്കുന്നു

പാറ്റാ സമരത്തില്‍ പോലീസിന് നേരെ വീണ്ടും അക്രമം

പാലത്തോള്‍ ശ്രീരാമസ്വാമി ക്ഷേത്രം, പാലത്തോള്‍ മഹാവിഷ്ണു ക്ഷേത്രം (ലക്ഷ്മണസങ്കല്പം)

ഏലംകുളത്തെ നാലമ്പലങ്ങള്‍

ഗുഹസംഗമം

ചിത്രരാമായണം7: വനയാത്ര

കൊച്ചിയിലെ സിജെപി ഐക്യദാര്‍ഢ്യ പരിപാടി: റോഡ് തടസ്സപ്പെടുത്തി പ്രതിഷേധ പരിപാടി നടത്തിയതിന് വേടനെതിരെ കേസ്

നമാമി രാമം-7: ആന്തരികസൗന്ദര്യം, ആത്മീയശോഭ

പിഎംഎഫ്എംഇ പദ്ധതി: വായ്‌പകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു-ചിരാഗ് പാസ്വാന്‍

മുട്ടില്‍ മരം മുറി: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് തിരിച്ചടി; പ്രതികള്‍ക്ക് എതിരായ നടപടി വെച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.