ന്യൂദല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം തുടരുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയിലാണ് യോഗം. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കക്ഷി നേതാക്കളോട് സ്ഥിതിഗതികള്‍ വിശദീകരിക്കും.
സിക്കിമിലെ ഡോക ലാമില്‍ ഇരു രാജ്യങ്ങളുടെയും പട്ടാളം മൂന്നാഴ്ചയിലധികമായി മുഖാമുഖം നില്‍ക്കുകയാണ്. റോഡ് വെട്ടാനുള്ള ചൈനീസ് പട്ടാളത്തിന്റെ നീക്കം ഇന്ത്യ തടഞ്ഞതോടെയാണ് പ്രശ്നം തുടങ്ങിയത്. ഇതിന് പ്രതികാരമെന്നോണം ഇന്ത്യന്‍ പട്ടാളത്തിന്റെ ബങ്കറുകള്‍ ചൈന തകർക്കുകയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: