വാഷിങ്ടണ്‍: അതിര്‍ത്തിയില്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ശേഷിയുള്ള മിസൈലുകൾ ഇന്ത്യയുടെ പണിപ്പുരയില്‍ തയ്യാറായി വരുന്നതായി അമേരിക്ക.
യു.എസില്‍ നിന്നും പുറത്തിറങ്ങുന്ന ഡിജിറ്റല്‍ മാസികയായ ‘ആഫ്റ്റര്‍ മിഡ്നൈറ്റി’ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അമേരിക്കന്‍ ആണവ വിദഗ്ധര്‍ ഇന്ത്യ അത്യാധുനിക ശേഷിയുള്ള മിസൈല്‍ വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹാന്‍സ് എം. ക്രിസ്റ്റെന്‍സെന്‍, റോബര്‍ട്ട് എസ്. നോറിസ് എന്നിവരാണ് ‘ഇന്ത്യന്‍ നൂക്ലിയര്‍ ഫോഴ്സസ് 2017’ എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയിരിക്കുന്നത്.
ഇന്ത്യയുടെ ആണവനയം പ്രധാനമായും പാക്കിസ്ഥാനെ കേന്ദ്രീകരിച്ചാണു രൂപീകരിച്ചെതെങ്കിലും നിലവിലെ സാഹചര്യത്തില്‍ ചൈനയെ ലക്ഷ്യമിട്ടാണ് ആണവ സംവിധാനം ആധുനികവല്ക്കരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയെന്ന് ലേഖനം വ്യക്തമാക്കുന്നു. ആണവായുധത്തിന് ഉപയോഗിക്കാന്‍ പറ്റുന്നതരത്തില് 600 കിലോ പ്ലൂട്ടോണിയം ഇന്ത്യ നിര്‍മിച്ചിട്ടുണ്ടെന്നാണു വിവരം.
പാക്കിസ്ഥാനെ ലക്ഷ്യം വെച്ചാണ് ഇന്ത്യ ആണവ നയം രൂപീകരിച്ചതെങ്കിലും നിലവിലുള്ള ആണവ സംവിധാനം ആധുനികവല്ക്കരിക്കാനുള്ള ഈ നീക്കങ്ങള്‍ ചൈനയെ ലക്ഷ്യമിട്ടുള്ളതാണ്. നിലവില്‍ ഏഴ് ആണവ സംവിധാനങ്ങളാണ് ഇന്ത്യ നിര്‍മിക്കുന്നത്. രണ്ടു വിമാനങ്ങളും നിലത്തുനിന്നു തൊടുക്കാവുന്ന നാല് ബാലിസ്റ്റിക് മിസൈലുകളും കടലില്‍നിന്നു വിക്ഷേപിക്കാവുന്ന ഒരു ബാലിസ്റ്റിക് മിസൈലുമാണ് ഇന്ത്യ നിര്‍മിക്കുന്നത്.
ഇതുകൂടാതെ നാല് സംവിധാനങ്ങള്‍ക്കൂടി ഇന്ത്യ വികസിപ്പിക്കുന്നുണ്ട്. കടലില്‍ നിന്നും കരയില്‍ നിന്നും വിക്ഷേപിക്കാവുന്ന അതിദൂര മിസൈലുകളാണത്. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇവ സേനയുടെ ഭാഗമാക്കി വിന്യസിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: