കൊച്ചി: ഗോവയില്‍ ഹണീബി ടൂവിന്റെ ലൊക്കേഷനില്‍ വെച്ച് നടിയെ ആക്രമിക്കാന്‍ ദിലീപും പള്‍സറും പദ്ധതിയിട്ടിരുന്നെന്ന് പോലീസ്. എന്നാല്‍ നടി ഒരു ദിവസം മാത്രമാണ് ഗോവയിലുണ്ടായിരുന്നത് അതാണ് പദ്ധതി പാളാന്‍ കാരണമെന്നും പോലീസ് വ്യക്തമാക്കി.
ഗോവയില്‍ നടന്ന ഹണിബീ ടൂ സിനിമയുടെ ലൊക്കേഷനിലെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനി. ഒരു ദിവസത്തിനുള്ളില്‍ സഹായികളെയും വാഹനത്തെയും ഗോവയിലെത്തിക്കാന്‍ സുനിക്ക് സാധിക്കാതിരുന്നതും പദ്ധതി പാളാന്‍ കാരണമായി.
പിന്നീട് 2013-ല്‍ നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയിരുന്നെങ്കിലും മോഷണക്കേസില്‍ ഉള്‍പ്പെട്ട് ജയിലിലായതിനാലാണ് പദ്ധതി നാല് വര്‍ഷം വൈകിയത്. പിന്നീട് ക്വട്ടേഷന്‍ പുതുക്കിയത് ജോര്‍ജ്ജേട്ടന്‍സ് പൂരം ലൊക്കേഷനില്‍ വെച്ചാണ്.
്
പ്രതികരിക്കാൻ ഇവിടെ എഴുതുക: