ജെയ്‌പൂര്‍: അധോലോക നേതാവ് അനന്ത്പാല്‍ സിംഗ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജസ്ഥാനില്‍ കലാപം. രജപുത്ര സമുദായം നടത്തുന്ന പ്രതിഷേധത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. എസ്പി അടക്കം 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കലാപത്തെ തുടർന്ന് നാല് ജില്ലകളിൽ 144 പ്രഖ്യാപിച്ചു. നാഗോര്‍, ചൗരു, ശികാര്‍, ബികാനീര്‍ ജില്ലകളില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അനന്ത്പാല്‍ സിംഗിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് രജപുത്ര സമുദായം പ്രക്ഷോഭം നടത്തുന്നത്.
ജൂണ്‍ 24നാണ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ അനന്ത്പാല്‍ സിംഗ് കൊല്ലപ്പെട്ടത്. പോലീസില്‍ കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ച ശേഷമാണ് അനന്ത്പാല്‍ കൊല്ലപ്പെട്ടതെന്നാണ് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: