തിരുവനന്തപുരം: ജനതാദൾ യുണൈറ്റഡ് (ജെഡിയു) യുഡിഎഫ്എൽഡിഎഫിലേക്ക് ചേക്കേറുന്നതായി സുചന. മുന്നണിമാറ്റം അനിവാര്യമാണെന്ന് ജെഡിയു നേതാവ് ഷെയ്ഖ് ഹാരിസ് അറിയിച്ചു. യുഡിഎഫിനു മുന്നില്‍ ജെഡിയു സമര്‍പ്പിച്ച പരാതികളിലൊന്നിനും പരിഹാരം കാണാനായില്ലെന്നും ഷെയ്ഖ് ഹാരിസ് പറഞ്ഞു.
അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി മാറ്റം ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫുമായുള്ള ബന്ധത്തിൽ നഷ്ടം മാത്രമാണ് സംഭവിച്ചതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ക്ഷണത്തെ പോസിറ്റീവായി കാണുന്നുവെന്നും ജെഡിയു വൈസ് പ്രസിഡന്റ് ചാരുപാറ രവി പറഞ്ഞു.
അതേസമയം ജെ.ഡി.യുവിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമം ആരംഭിച്ചു. മുന്നണി വിടേണ്ട ഒരു രാഷ്‌ട്രീയ സാഹചര്യവുമില്ലെന്നും തുറന്ന മനസാണ് കോണ്‍ഗ്രസിനുള്ളതെന്നും നേതാക്കള്‍ അറിയിച്ചു.
















