ന്യൂദൽഹി: അമർനാഥ് യാത്രക്കിടെ ഏഴ് തീർത്ഥാടകർ കൊല്ലപ്പെടാനിടയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ രണ്ട് പാക്കിസ്ഥാൻ ഭീകരരടക്കം നാല് ഭീകരരാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്കറെ ത്വയ്ബ കമാൻഡർ അബു ഇസ്‌മയിൽ നേതൃത്വം നൽകിയ ആക്രമണത്തിൽ ഒരു പാക്കിസ്ഥാനി ഭീകരനും രാണ്ട് കശ്മീർ ഭീകരരും ഉൾപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 7ന് അമർനാഥ് യാത്രയ്‌ക്ക് പുറപ്പെട്ട തീർത്ഥാടകരുടെ ബസ് യാത്രയ്‌ക്കിടെ ഭീകരർ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം നാല് ഭീകരർ ബൈക്കിൽ രക്ഷപ്പെടുകയാണുണ്ടായത്.
ഗുജറാത്ത് രജിസ്ട്രേഷനിൽ വന്ന തീർത്ഥാടകരുടെ ബസാണ് ഭീകരർ ആക്രമിച്ചത്. ആക്രമണത്തിൽ ഉൾപ്പെട്ട നാല് ഭീകരരെയും പിടികൂടാൻ സൈന്യം കാര്യമായ തെരച്ചിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: