ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികലയ്‌ക്ക് ലഭിക്കുന്നത് വി.പെ.പി പരിഗണനയെന്ന് റിപ്പോർട്ട്.
ശശികല കഴിയുന്ന അഗ്രഹാര ജയിലില്‍ സ്വന്തമായി അടുക്കളയും പ്രത്യേക സഹായിയുമുണ്ടെന്ന് മുതിര്‍ന്ന ഐ.പി.എസ് ഒാഫീസര്‍ തന്നെയാണ് വ്യക്തമാക്കിയത്. സ്വന്തമായി ഭക്ഷണം പാകം ചെയ്യാനായി പ്രത്യേക അടുക്കളയും സഹായകളായി രണ്ട് തടവുപുള്ളികളെയും ജയിലില്‍ ഒരുക്കിക്കൊടുത്തുവെന്നാണ് ഡി.ഐ.ജി രൂപ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കാന്‍ ശശികല രണ്ട് കോടി രൂപ കോഴയായി ജയിലധികൃതര്‍ക്ക് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ജയില്‍ ഡി.ജി.പി എച്ച്.എസ്.എന്‍ റാവുവിന് നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: