തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ഡോ.ടി.പി. സെന്‍കുമാറിനെതിരെ വീണ്ടും സര്‍ക്കാരിന്റെ പകപോക്കല്‍. തദ്ദേശ ഭരണ വകുപ്പിന്റെ കണക്കുകള്‍ ഉദ്ധരിച്ച് ജനസംഖ്യാഅനുപാതത്തെക്കുറിച്ചും ലൗ ജിഹാദ് ഇല്ലെന്നത് ശരിയല്ലെന്നും പറഞ്ഞതിന്റെ പേരിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടത്.
എഡിജിപി നിതിന്‍ അഗര്‍വാളിനാണ് അന്വേഷണ ചുമതല. യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയടക്കം എട്ടു പേര് നല്കിയ പരാതിയിലാണ് അന്വേഷണം.
ഒരു വാരികയ്ക്ക് സെന്‍കുമാര്‍ നല്കിയ അഭിമുഖമാണ് വിവാദമായത്. നടി ആക്രമിക്കപ്പെട്ട കേസില്‍ എഡിജിപി സന്ധ്യ പ്രതിച്ഛായ നേട്ടത്തിന് ശ്രമിച്ചുവെന്ന ആരോപണം വാരികയിലും ലൗ ജിഹാദിനെക്കുറിച്ചും സെന്‍സസ് കണക്കുകളെക്കുറിച്ചുമുള്ള പ്രതികരണങ്ങള്‍ ഓണ്‍ലൈനിലുമാണ് വന്നത്.
അഭിമുഖത്തിനെത്തിയ വാരികയുടെ ലേഖകനുമായി സംസാരിക്കുന്നതിനിടെ നടത്തിയ സൗഹൃദ സംഭാഷണത്തിലാണ് തദ്ദേശ വകുപ്പ് പുറത്തിറക്കിയ സെന്‍സസ് കണക്കുകള്‍ സെന്‍കുമാര്‍ ചൂണ്ടിക്കാട്ടിയത്. ഇത് ലേഖകന്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു. ലേഖകന്റെ നടപടിക്കെതിരെ സെന്‍കുമാര്‍ അന്നുതന്നെ വാരികയ്ക്ക് കത്തയച്ചു. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ അഭിമുഖം പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനത്തിനെതിരെ സെന്‍കുമാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
പരാമര്‍ശങ്ങള്‍ വര്‍ഗീയമെന്നു പറഞ്ഞ് മുസ്ലിം ലീഗും കാന്തപുരം അബൂബക്കര്‍ മുസലിയാരും സിപിഎമ്മും സെന്‍കുമാറിനെതിരെ പറഞ്ഞു. ഏ.കെ. ആന്റണി തന്നെ കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ സംഘടിതമായി ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നുവെന്നു പറഞ്ഞിരുന്നു. കേരളത്തെ മുസ്ലിം സംസ്ഥാനമാക്കി മാറ്റാന്‍ പണവും പ്രലോഭനവും ഉപയോഗപ്പെടുത്തുന്നുവെന്ന് വി.എസ്. അച്യുതാനന്ദനും പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായിയുടെ പ്രസ്താവനയും ജാതി വേര്‍തിരിവ് സൃഷ്ടിക്കുന്നതായിരുന്നു. കടകംപള്ളി സുരേന്ദ്രനും ജി. സുധാകരനും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിലൊന്നും നടപടിയെടുക്കാതെയാണ് സര്‍ക്കാര്‍, സെന്‍കുമാറിനെ വേട്ടയാടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: