വണ്ണപ്പുറം: കാമുകനൊപ്പം ഒളിച്ചോടിയ 32 കാരിയെ കോടതി റിമാന്‍ഡ് ചെയ്തു. ആലക്കോട് സ്വദേശിയും മൂന്ന് പെണ്‍കുട്ടികളുടെ അമ്മയുമായ യുവതിയാണ് കാളിയാര്‍ സ്വദേശിയും വിവാഹിതനുമായ 40 കാരനൊപ്പം നാടുവിട്ടത്.
സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവത്തില്‍ കാളിയാര്‍ പോലീസിന് പരാതി ലഭിക്കുന്നത്. ഭര്‍ത്താവ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈകിട്ടോടെ യുവതിയെ പന്നിമറ്റത്തെ ഒരു വീട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഇതേസമയം കാളിയാര്‍ സ്വദേശി സ്ഥലത്തില്ലായിരുന്നു. യുവതിയെ ഇവിടെ ഏല്‍പ്പിച്ച ശേഷം ഇയാള്‍ മാറി നില്‍ക്കുകയാണെന്നാണ് വിവരം. ഇരുവരും ബന്ധുക്കളും കൂടിയാണ്.
കോടതിയില്‍ ഹാജരാക്കിയ യുവതി താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് കാളിയാര്‍ സ്വദേശിക്കൊപ്പം പോയതെന്ന് മൊഴി നല്കി. ഇതോടെ കോടതി ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 പ്രകാരം യുവതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് നാട് വിട്ടതിനാണ് റിമാന്‍ഡ്. മൂന്ന് കുട്ടികള്‍ക്കും 10 വയസില്‍ താഴെയാണ് പ്രായമെന്നും കോടതി നിരീക്ഷിച്ചു. കാളിയാര്‍ എസ്ഐ വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുതിയെ കസ്റ്റഡിയില്‍ എടുത്തത്.
രണ്ട് കുട്ടികളുടെ അച്ഛന്കൂടിയായ 40 കാരനെ പോലീസ് അന്വേഷിച്ച് വരികയാണ്. ഒരു മാസം മുമ്പ് തൊടുപുഴ ശാസ്താംപാറയിലും കരിങ്കുന്നത്തും സമാനമായ രീതിയിലുള്ള കേസുണ്ടായിരുന്നു. ഇരു കേസുകളിലും വീട്ടമ്മമാരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: