ന്യൂദല്‍ഹി: കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ക്കായി ഹിസ്ബുള്‍ മുജാഹിദീന്‍ പാക്കിസ്ഥാന് രാസായുധം കൈമാറിയതായി തെളിയിക്കുന്ന ഓഡിയോ ലഭിച്ചതായി സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഹിസ്ബുള്‍ ഭീകരര്‍ സംസാരിക്കുന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്.
സൈന്യത്തിനെതിരെ ഉപയോഗിക്കുന്നതിനായിട്ടാണ് രാസായുധം നല്‍കിയിരിക്കുന്നതെന്നാണ് സംഭാഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. പാക്കിസ്ഥാന് ഇന്ത്യക്കെതിരെ ഭീകരരെ ഉപയോഗിക്കുന്നതിന്റെ ശക്തമായ തെളിവുകൂടിയാണിത്. കഴിഞ്ഞമാസങ്ങളില്‍ നടന്ന സൈനിക നടപടികളില്‍ 90 ഭീകരര്‍ വധിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ആക്രമണങ്ങള്‍ കുറച്ച് സൈന്യത്തിന് നേരെ രാസായുധം പ്രയോഗിക്കുകയെന്ന നിലപാടിലേയ്ക്ക് ഭീകരര്‍ എത്തിയിരിക്കുന്നത്.
ഇന്ത്യന്‍ സൈനികര്‍ ഇപ്പോഴും പരമ്പരാഗത ആയുധങ്ങളാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ പാക്കിസ്ഥാന്റെ സഹായത്തോടെ രാസായുധങ്ങള്‍ ഉപയോഗിക്കേണ്ട സമയമായെന്നാണ് ഭീകരര്‍ പറയുന്നത്. ഗ്രനൈഡ് സൈന്യത്തിനെതിരെ ഉപയോഗിക്കുമ്പോള്‍ 3-4പേര് കൊല്ലപ്പെടുകയും കുറച്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയുമാണ് ചെയ്യുന്നത്.
രാസായുധത്തിലേയ്ക്ക് തിരിഞ്ഞാല്‍ നിരവധി പേരെ കൊലപ്പെടുത്താനാവുമെന്നും ഭീകരരുടെ സംഭാഷണത്തിലുണ്ട്. 200 ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ കശ്മീരിലുണ്ടെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: