കൊച്ചി: ആരുടെയും ഭക്ഷണ സംസ്കാരത്തില്‍ കൈകടത്താന്‍ സര്‍ക്കാറിന് ഉദ്ദേശ്യമില്ലെന്ന് കേന്ദ്രമന്ത്രി ഡോ. ഹര്ഷവര്ദ്ധന്. ജന്തുക്കളോടുള്ള ക്രൂരത തടയാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ് ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള നിയമം. കശാപ്പ് നിരോധനമോ ഭക്ഷണശീലങ്ങളില്‍ ഇടപെടലോ സര്‍ക്കാരിന്റെ ലക്ഷ്യമല്ല.
വിജ്ഞാപനം പുറപ്പെടുവിക്കുംമുമ്പ് ഒരുമാസം പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമായി സമര്‍പ്പിച്ചിരുന്നു. വിവിധ നിര്‍ദേശങ്ങള്‍ പഠിക്കുകയും ഗുണപരമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ചില എതിര്‍പ്പുകളും വിരുദ്ധാഭിപ്രായങ്ങളും ഉണ്ടായി. അവശ്യമായ മാറ്റങ്ങള്‍ ഇനിയും വരുത്തും.
കഴിഞ്ഞ ദിവസം സുപ്രീംകോടതിയും ഇത്തരത്തില്‍ പുനഃപരിശോധനക്ക് സമയം നല്‍കുകയാണ് ചെയ്തതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: