ന്യൂദല്‍ഹി: അഴിമതിക്കേസില്‍ നിരപരാധിയാണെന്ന് നാലു ദിവസത്തിനുള്ളില്‍ തെളിയിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉപമുഖ്യമന്ത്രി തേജ്വസി യാദവിന് അന്ത്യശാസനം നല്‍കിയതിന് പിന്നാലെ മകന് പിന്തുണയുമായി ലാലു പ്രസാദ് യാദവ് രംഗത്ത്.
തേജ്വസി മന്ത്രിസഭയില്‍ നിന്നും രാജിവെക്കുന്ന പ്രശ്നമില്ലെന്ന് ലാലു വ്യക്തമാക്കി. പാര്‍ട്ടിയെ നശിപ്പിക്കാന്‍ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്ന് നടത്തുന്നതാണ് സിബിഐ റെയ്ഡെന്നും ലാലു ആരോപിച്ചു. തേജ്വസി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്, ബിജെപിക്കെതിരായുള്ള പോരാട്ടം തുടരുമെന്നും ലാലു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: