ന്യൂദല്‍ഹി: അമര്‍നാഥ് യാത്ര ഭീകരര്‍ ആക്രമിക്കുകയും ഏഴു പേരെ വധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ദല്‍ഹിയില്‍ ജാഗ്രത പ്രഖ്യാപിച്ചു. പ്രധാന േകന്ദ്രങ്ങളുടെ സുരക്ഷ ശക്തമാക്കിയിട്ടുമുണ്ട്.
അതിനിടെ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന ലഷ്ക്കര്‍ ഭീകരനും പാക്കിസ്ഥാനിയുമായ അബു ഇസ്മായേലിനു വേണ്ടി സൈന്യം തെരച്ചില്‍ തുടങ്ങി. തെക്കന്‍ കശ്മീരിലാണ് തെരച്ചിലും പരിശോധനകളും. ഇയാളുടെ സന്ദേശങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഈ മാസം പത്തിന് നടന്ന ആക്രമണത്തില്‍ ഏഴ് തീര്‍ഥാടകരാണ് കൊല്ലപ്പെട്ടത്. ബഷീര്‍ ലഷ്ക്കരി അടക്കമുള്ള ഭീകരരെ വധിച്ചതിന് പ്രതികാരമായിട്ടാണ് അമര്‍നാഥ് തീര്‍ഥയാത്രയെ ആക്രമിച്ചതെന്നാണ് സൂചന. വര്‍ഷങ്ങളായി കശ്മീരില്‍ സജീവപ്രവര്‍ത്തനമാണ് ഇസ്മായേല്‍ നടത്തുന്നത്.
ഒരു വര്‍ഷമായി തെക്കന്‍ കശ്മീരിലാണ്. പ്രാദേശിക ഭീകരരാണ് ഇയാളെ സംരക്ഷിക്കുന്നത്. ലഷ്ക്കറും ഹിസ്ബുളും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നും സംശയമുണ്ട്. മൂന്നു ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: