ന്യൂദല്‍ഹി: ആധാര്‍ കേസുകള്‍ പരിഗണിക്കാന്‍ സുപ്രീം കോടതിയില്‍ അഞ്ചംഗ ബെഞ്ച് രൂപീകരിച്ചു. ജൂലൈ 18,19 തിയതികളില്‍ ഇതുസംബന്ധിച്ച കേസുകളില്‍ ബെഞ്ച് വാദം കേള്‍ക്കും.
ആധാര്‍ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമെന്ന ഹരജിയും അഞ്ചംഗ ബെഞ്ച് പരിഗണിക്കും. വിവിധ പൊതുജന ക്ഷേമപദ്ധതികള്‍ക്കായി ആധാര്‍ നിര്‍ബന്ധിതമാക്കിയ സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത ഹര്‍ജിയിലായിരുന്നു കോടതി നടപടി.
ഹരജിയുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റീസ് ജെ.എസ്.കെഹാര്‍, ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ആധാറുമായി ബന്ധപ്പെട്ട കേസുകള്‍ അഞ്ചംഗ ബെഞ്ച് പരിഗണിക്കുമെന്നു വ്യക്തമാക്കിയത്.
സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ നടപടിയില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും സീനിയര്‍ അഭിഭാഷകന് ശ്യാം ദിവാനുമാണ് വാദിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: