പനാജി: കഴിഞ്ഞ രണ്ട് ദശാബ്ദ കാലമായി അമ്പത് വയസുകാരിയായ സ്ത്രീയെ ഇരുട്ട് മുറിയില്‍ പൂട്ടിയിട്ട് സഹോദരന്മാരുടേയും ബന്ധുക്കളുടേയും ക്രൂരത. ഗോവയിലെ കന്‍ഡോലിം ഗ്രാമത്തിലാണ് സംഭവം.
അസ്വാഭാവിക പെരുമാറ്റമുണ്ടെന്ന് ആരോപിച്ചാണ് 20 വര്‍ഷക്കാലമായി സ്ത്രീയെ ഇവര്‍ പൂട്ടിയിട്ടിരുന്നത്. ജനാല വഴിയാണ് ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
സ്ത്രീയുടെ ദുരവസ്ഥയെ കുറിച്ച് എന്‍ജിഒയാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് സ്ത്രീയെ കണ്ടെത്തുകയായിരുന്നു. ഒരു വ്യക്തി അയച്ച ഇ-മെയിലിന്റെ അടിസ്ഥാനത്തിലാണ് എന്‍ജിഒ അധികൃതര്‍ സ്ത്രീയെ കുറിച്ച് അറിയുന്നത്.
പോലീസ് എത്തുമ്പോള്‍ വിവസ്ത്രയായ നിലയിലായിരുന്ന സ്ത്രീ മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിച്ചു. മുംബൈ സ്വദേശിയായ ഒരാളെ വിവാഹ കഴിച്ച ഇവര്‍ ഭര്‍ത്താവിന് മറ്റൊരു ഭാര്യ ഉണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് മടങ്ങിയെത്തുകയായിരുന്നു.
വീട്ടില്‍ മടങ്ങിയ ഇവരുടെ സ്വഭാവത്തില്‍ അസാധാരണത്വം കണ്ടെത്തിയതിനാലാണ് ഇവരെ മുറിയില്‍ പൂട്ടിയിട്ടതെന്നാണ് രണ്ട് സഹോദരന്മാരുടേയും ബന്ധുക്കളുക്കളുടേയും വാദം. സ്ത്രീയെ ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തില്‍ പോലീസ് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: