കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ നടന്‍ ജയറാമും രംഗത്ത്. ഇത്തരമൊ രു പ്രവര്‍ത്തി ദിലീപില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കടുത്ത വിഷമമാണ് ഈ കാര്യത്തിലുണ്ടായതെന്നും ജയറാം പറഞ്ഞു.
കലാഭവന്റെ മുന്നില്‍ നിന്നും 33 വര്‍ഷം മുമ്പ് തുടങ്ഹിയ ബന്ധമാണ് ദിലീപുമായി ഉള്ളതെന്ന് വ്യക്തമാക്കിയ ജയറാം മറ്റാരെക്കാളും ബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നെന്നും പറഞ്ഞു. താരസംഘടനയായ ‘അമ്മ’യില്‍ നേതൃമാറ്റം മേണമൊ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളില്‍ എക്‌സിക്യൂട്ടീവ് തീരുമാനമെടുക്കുമെന്നായിരുന്നു ജയറാമിന്റെ മറുപടി.
ജയറാമിനു പുറമെ ദിലീപിനെതിരെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. അമ്മ പ്രസിഡന്റ് ഇന്നസെന്റ്, യുവതാരങ്ങളായ പൃഥിരാജ്, ആസിഫ് അലി, നവ്യാ നായര്‍ എന്നിവര്‍ ദിലീപിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ദിലീപിനെ സിനിമാലോകത്ത് താരമാക്കുന്നതില്‍ ജയറാമിന് വലിയ പങ്കുണ്ടായിരുന്നു. ദിലീപ് തന്നെ പൊതുവേദികളില്‍ ഇത് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്.
















