ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ബഡ്ഗാമില്‍ ഭീകരരും സൈന്യവും തമ്മില്‍ നടന്ന ഏറ്റമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. മാഗം ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ പ്രദേശത്ത് സൈന്യം തിരച്ചില്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് പുലര്‍ച്ചയോടെ നടന്ന ഏറ്റുമുട്ടലിനൊടുവില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ സൈന്യത്തിന്റെ പിടയിലാവുകയുമായിരുന്നു. നിരവധി തവണ വെടിവെപ്പ് നടന്നതായി പ്രദേശവാസികള്‍ പറഞ്ഞു. പിടിയിലായവരില്‍നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.
മേഖലയില്‍ കൂടുതല്‍ ഭീകര്‍ ഒളിച്ചിരിപ്പുണ്ടെന്നും വിവരങ്ങളുണ്ട്. ഭീകരരുടെ പക്കല്‍ നിന്നും സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം കാശ്മീരിലെ അമര്‍നാഥില്‍ ഉണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: