ഇരിക്കൂര്‍: പെടയങ്ങോട് വീട് കുത്തിത്തുറന്ന് രണ്ട് പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. പള്ളിക്ക് സമീപം പള്ളിപ്പാത്ത് മഹറുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ഞായറാഴ്ച ഇവര്‍ വീടുപൂട്ടി തറവാട് വീട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞദിവസം വീട്ടില്‍തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇരിക്കൂര്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
















