ഇരിട്ടി: ഓണത്തിന് വിഷരഹിത പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നതിന് വേണ്ടി 2000 കുടുംബങ്ങള്‍ക്ക് ഇരിട്ടി എസ്എന്‍ഡിപി യൂണിയന് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാലയില്‍ തയ്യാറാക്കിയ ഹൈബ്രീഡ് ഇനത്തില്‍പ്പെട്ട പയര്‍, പാവല്‍ വിത്തുകളാണ് വിതരണം നടത്തിയത്. ഇരിട്ടി എസ്എന്‍ഡിപി ഹാളില്‍ നടന്ന ചടങ്ങില്‍ ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് വിത്തുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. കെ.വി.അജി അദ്ധ്യക്ഷത വഹിച്ചു. റിട്ട.കൃഷി ഓഫീസര്‍ ടി.ശശിധരന് ജൈവ കൃഷിയെക്കുറിച്ച് ക്ലാസ്സെടുത്തു. പി.എന്‍.ബാബു, കെ.കെ.ധനേന്ദ്രന്‍, കെ.കെ.സോമന്, പി.കെ.രാമന്, എ.എന്‍.സുകുമാരന്‍, എം.സി.വിശ്വനാഥന്, പി.ജി.രാമകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏറ്റവും നന്നായി വിളവെടുക്കുന്നവര്ക്ക് സമ്മാനവും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: