കല്‍പ്പറ്റ : ബത്തേരിയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെ ത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് യുവമോ ര്‍ച്ച ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനുമുമ്പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
ഇത്തരംസംഭവങ്ങളെ നിസ്സാരവല്‍ക്കരിക്കാതെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരണം. ജില്ലയിലെ ആളുകള്‍ക്ക് അന്താരാഷ്‌ട്ര തീവ്രവാദ ബന്ധങ്ങള്‍ പോലുമുണ്ടെന്ന വാര്‍ത്തകള്‍വരുന്ന സാഹചര്യത്തില്‍ സമഗ്ര അന്വേഷണം നടത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.
യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അഖില്‍ പ്രേം സി അധ്യക്ഷത വഹിച്ചു. പ്രശാന്ത് മലവയല്‍, ജിതിന്‍ ഭാനു, ധനില്‍കുമാര്‍, അരുണ്‍ കെ.കെ ,വിപിന്‍ദാസ്, എ.പി. ഉദിഷ , ധന്യരാമന്‍, ടി.സി. സുനിത, ടി.കെ ബിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
















