നരിക്കുനി: നരിക്കുനി ഹരിശ്രീ വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളായ എസ്എസ്എല്‍സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു. ഡെപ്യൂട്ടി കലക്ടര്‍ സി. സുബ്രഹ്മണ്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
വിദ്യാലയ സമിതി പ്രസിഡന്റ് ടി. ദേവാനന്ദന്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സെക്രട്ടരി പി. നന്ദനന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.
ചക്കാലക്കല്‍ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമസമിതി പ്രസിഡന്റ് കെ.പി. മനീഷ്‌കുമാര്‍, വിദ്യാലസമിതി സെക്രട്ടറി വി. പ്രതീഷ്‌കുമാര്‍, വൈസ്പ്രസിഡന്റ് പി. കൃഷ്ണന്‍കുട്ടി, മാനേജര്‍ സുന്ദരന്‍ എന്‍.കെ, ട്രഷറര്‍ വി. ഗോപാലന്‍, വിദ്യാര്‍ത്ഥി പ്രതിനിധികളായ അനന്തു രവീന്ദ്രന്‍, അശ്വിന്‍ എന്‍.കെ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ എന്‍.ഹരിദാസന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഒ.പി. ലിജിന നന്ദിയും പറഞ്ഞു.
















