മാന്ദാമംഗലം: മരോട്ടിച്ചാല്‍ വനമേഖലയില്‍ ചാരായം വാറ്റുന്നതിന് വേണ്ടി തയ്യാറാക്കിയ 200 ലിറ്റര്‍ വാഷ് തൃശൂര്‍ എക്‌സൈസ് റേഞ്ച് സംഘം പിടികൂടി. മാന്ദാമംഗലം സെന്ററില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെയായി കാട്ടില്‍ നിന്നാണ് വാഷ് പിടിച്ചെടുത്തത്.
തൃശൂര്‍ ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ നെല്‍സന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ജി.ജയചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ സജി, സിവില്‍ എക്‌സൈസ് ഓഫീസര്‍ കൃഷ്ണ പ്രസാദ്, ജോസഫ്, ഷീല എന്നിവരടങ്ങിയ സംഘമാണ് വാഷ് പിടികൂടിയത്.
















