ചാവക്കാട്: തിരുവത്ര ഗാന്ധിനഗറിലെ വീട്ടില്‍ പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയ്‌ക്ക് എളയാടത്ത് പുത്തന്‍വീട്ടില്‍ റസിയയുടെ വീട്ടിലായിരുന്നു സംഭവം. പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് ലീക്കായതാണ് തീപിടുത്തത്തിന് കാരണമായത്.
തീ ആളിപ്പടരുന്നത് കണ്ട് വീട്ടിലുണ്ടായിരുന്നവരെല്ലാം പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം ഗുരുവായൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുന്‍പ് തീയണക്കാന്‍ സാധിച്ചു. അടുക്കളയിലുണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ക്ക് ഭാഗികമായി കേടുപറ്റി. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
















