തൃശൂര്‍: ശക്തന്‍ മാര്‍ക്കറ്റില്‍ പന്നിയിറച്ചി വില്‍പ്പന നടത്തിയതായി പരാതി. വില്‍പ്പനയക്ക് കൊണ്ടുവന്ന മാംസം കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. ലൈസന്‍സില്ലാതെ മാംസ വില്‍പ്പനയ്‌ക്ക് ശ്രമിച്ച ഇറച്ചി മാര്‍ക്കറ്റിലെ 117, 118 സ്റ്റാളുകളില്‍നിന്ന് നൂറ് കിലോ ഇറച്ചിയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പിടികൂടിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. വിജയ പ്രകാശിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മാര്‍ക്കറ്റിലേക്കുള്ള റോഡ് കയ്യേറി നടത്തിയ മല്‍സ്യ വില്‍പ്പനക്കാരെ ആരോഗ്യ വിഭാഗം ഒഴിപ്പിച്ചു
















