ആലപ്പുഴ: മന്ത്രിമാരുടെ ചേരിപ്പോരുമൂലം സമസ്ത മേഖലകളിലും ജില്ല പിന്നാക്കം പോകുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
നാലുമന്ത്രിമാരുണ്ടായിട്ടും വികസന പ്രവര്‍ത്തനങ്ങളില്‍ ദയനീയ പരാജയമാണ്. പനി മരണങ്ങള്‍ 15 കഴിഞ്ഞു. പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതില്‍പോലും സര്‍ക്കാര്‍ പരാജയമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് ബിജെപി ജനപ്രതിനിധികളും നേതാക്കളും ഈ മാസം പത്തിന് കളക്‌ട്രേറ്റ് പടിക്കല്‍ സത്യഗ്രഹ സമരം നടത്തും.
മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തുന്നതില്‍ പരാജയപ്പെട്ടതാണ് പകര്‍ച്ചവ്യാധികള്‍ പടന്നുപിടിക്കാന്‍ കാരണം. ഇക്കാര്യത്തില്‍പോലും മന്ത്രിമാര്‍ തമ്മില്‍ യോജിപ്പുണ്ടായില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാനേജ്‌മെന്റ് കമ്മറ്റി ഇല്ലാതായിട്ട് ഒരുവര്‍ഷം പിന്നിട്ടു.
കാര്‍ഷിക -മത്സ്യ -തീര മേഖലകളിലും ആരോഗ്യ രംഗത്തും ജില്ലഅവഗണിക്കപ്പെട്ടു. സിപിഎമ്മിലെ രണ്ടു ചേരികളിലായി പ്രമുഖമന്ത്രിമാര്‍ നിലകൊള്ളുകയാണ്. ബജറ്റില്‍പോലും ജില്ലയ്‌ക്ക് പൂര്‍ണ അവഗണനയാണുണ്ടായത്.
നെഹ്‌റുട്രോഫി ജലോത്സവം പുതിയ രീതിയില്‍ നടപ്പാക്കാനുള്ള തീരുമാനംപോലും അട്ടിമറിക്കപ്പെടുകയാണ്. കയര്‍ കോര്‍പറേഷന്‍ അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ മന്ത്രിമാര്‍ക്ക് താത്പര്യമില്ല.
വരട്ടാര്‍ പുനരുജ്ജീവന പദ്ധതിക്ക് കക്ഷിരാഷ്‌ട്രീയ ഭേദമന്യെ മുഴുവന്‍ ആളുകളുടെയും പിന്തുണ ലഭിച്ചിട്ടും ഇതിനു നേതൃത്വം നല്‍കിയ മന്ത്രിയെ മറ്റൊരു പ്രമുഖ സിപിഎം മന്ത്രി പരിഹസിക്കുകയായിരുന്നു.
മരിക്കുന്നവരുടെ രോഗം പോലും സിപിഎം നിശ്ചയിക്കുന്ന അവസ്ഥയാണുള്ളത്. സിപിഎം കുടുംബാംഗം പനിബാധിച്ച് മരിച്ച സംഭവത്തില്‍ മദ്യപാനം മൂലമാണ് മരിച്ചതെന്ന് പാര്‍ട്ടി പത്രം പ്രചരിപ്പിക്കുയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറിമാരായ എം.വി. ഗോപകുമാര്‍, ടി. സജീവ്‌ലാല്‍ എന്നിവരും പങ്കെടുത്തു.
















