മുംബൈ : രണ്ട് ദശാബ്ദത്തിലേറെയായി ഇന്ത്യന്‍ സ്വീകരണ മുറികളിലിലെ നിറ സാന്നിധ്യമായിരുന്ന ഒനിഡ ടിവി , റെഫ്രിജറേറ്റര്‍, ഹോം അപ്ലയന്‍സസ് എന്നിവയുടെ വില്‍പ്പന മെച്ചപ്പെടുത്താനുള്ള ശ്രമത്തില്‍. ഇതോടെ എല്‍ജി, സംാസങ്, സോണി തുടങ്ങിയ കമ്പനികള്‍ക്ക് തിരിച്ചടിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ വിപണിയില്‍ വാഷിങ്‌മെഷീന്‍, മൈക്രോവേവ് അവന്‍, എയര്‍കണ്ടീഷണര്‍ എന്നീ ഉത്പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കാനാണ് പദ്ധതി. രാജ്യത്തെ കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനാണ് ഇതെന്നും മിര്‍ക് ഇലക്ട്രോണിക്‌സ് എംഡി വിജയ് മന്‍സുഖാനി അറിയിച്ചു.
നിലവില്‍ കമ്പനിയുടെ വരുമാനത്തിന്റെ 45 ശതമാനവും എസി വില്‍പ്പനയില്‍ നിന്നാണ്. 40 ശതമാനം ടിവിയില്‍ നിന്നും ബാക്കി വരുമാനം മറ്റ് ഹോം അപ്ലയന്‍സസുകളില്‍ നിന്നാണ്.
















