പാനൂര്‍: തങ്ങള്‍പീടിക ജാമിയ്യസഹ്‌റ കോളേജ് കെട്ടിടം നവീകരിക്കാന്‍ റോഡ് കയ്യേറി നിര്‍മ്മാണ പ്രവൃത്തി. പാനൂര്‍ കൂത്തുപറമ്പ് സംസ്ഥാന പാതയിലാണ് റോഡ് കയ്യേറി ചട്ടം ലംഘിച്ച് നിര്‍മ്മാണം നടക്കുന്നത്. റോഡുമായുളള ദൂരപരിധി പാലിക്കാതെ കുഴിയെടുത്ത് തൂണുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് പ്രവൃത്തി. പഞ്ചായത്ത് അനുമതിയില്ലാതെയാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. ഇതു സംബന്ധിച്ച് നാട്ടുകാര്‍ മൊകേരി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് നടപടി ഉണ്ടായില്ലെങ്കില്‍ ഹൈവേ അതോറിറ്റിക്ക് പരാതി നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.
















