ബോധവല്‍ക്കരണ ക്ലാസ് നടത്തി
പുന്നാട്: മീത്തലെ പുന്നാട് യുപി സ്‌കൂള്‍ പിടിഎ ജനറല്‍ ബോഡി യോഗവും രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും സ്‌കൂളില്‍ നടന്നു. ഇരിട്ടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.സരസ്വതി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.എം.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.കെ.രമാദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.പി.രാമകൃഷ്ണന്‍, പി.സുനിത, കെ.കെ.കൃഷ്ണന്‍, പി.പി.സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ ടി.ഗംഗാധരന്‍ രക്ഷാകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസെടുത്തു.
ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പൂര്‍വവിദ്യാര്‍ത്ഥികളെ നഗരസഭ കൗണ്‍സിലര്‍ പി.വി.ദീപ അനുമോദിച്ചു. പിടിഎ ഭാരവാഹികളായി പി.വി.സുരേന്ദ്രന്‍ പാറേങ്ങാട് (പ്രസിഡന്റ്), സി.രാജീവന്‍ നടുവനാട്, കൃഷ്ണകുമാര്‍ കായപ്പനിച്ചി (വൈസ് പ്രസിഡന്റുമാര്‍) എന്നിവരെയും, മദര്‍ പിടിഎ ഭാരവാഹികളായി സിന്ധു (പ്രസിഡന്റ്), ചിന്താമണി, ഇ.രാഗി (വൈസ് പ്രസിഡന്റുമാര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
















