കണ്ണൂര്‍: ജിഎസ്ടിയുടെ മറവില്‍ നികുതി വകുപ്പ്, ലീഗല്‍ മെട്രോളജി, ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ വ്യാപാരികളെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ അധികൃതരോടാവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ചാക്കോ മുല്ലപ്പളളി അധ്യക്ഷത വഹിച്ചു. മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. വി.ഗോപിനാഥ്, പുത്തലത്ത് ജയരാജന്‍, എം.എ.ഹമീദ് ഹാജി, കെ.പങ്കജവല്ലി, കെ.കെ.സഹദേവന്‍, കെ.വി.ഉണ്ണികൃഷ്ണന്‍, പി.പി.ജയറാം, കെ.പി.പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.
















