Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ഉപ്പു നനവുള്ള കണ്ണീര്‍ചിരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 11:05 am IST
inLiterature

ഏതുരംഗത്തും ചിലര്‍ നമുക്കൊപ്പമാണെന്നും അവര്‍ നമ്മുടെ പകരക്കാരാണെന്നുമൊക്കെ തോന്നും. രാഷ്‌ട്രീയത്തിലും സാഹിത്യത്തിലും എന്നല്ല പലതിലും ഇത്തരം പകരംവെപ്പുകള്‍ കണ്ടെന്നു വരാം.

നമ്മുടെ പ്രതിബിംബം എന്നല്ല, നാം അടുത്തറിയുന്നതും അങ്ങനെയൊക്കെ ആയിത്തീരാന്‍ ആഗ്രഹിക്കുന്നതും അപൂര്‍വമായി നാം തന്നെ എന്നുപോലും തോന്നിപ്പോകുംവിധം പകര്‍പ്പാകുന്ന ചിലരും ചിലതും. ഇതു കൂടുതലും സാഹിത്യത്തിലാണ്. വായിച്ചുപോകുമ്പോള്‍ നാം നമ്മെത്തെന്നെ വായിച്ചു നീങ്ങുകയാണെന്നു തോന്നുംവിധമുള്ള അനുഭവം സൃഷ്ടിക്കുന്ന സാഹിത്യമുണ്ട്. വലിപ്പച്ചെറുപ്പമില്ലാത്ത അത് എല്ലാവരുടേയുമാകാം. കുട്ടികളുടേയും മുതിര്‍ന്നവരുടേതുമായ എല്ലാവരുടേയും. അങ്ങനെ നമ്മുടെ സാഹിത്യത്തില്‍ അധികമില്ല. എന്നാല്‍ അങ്ങനെ എല്ലാമായി ഒരാളുണ്ട്, വൈക്കം മുഹമ്മദ് ബഷീര്‍. മലയാള സാഹിത്യത്തിലെ എന്നും പുതുമയുള്ള ജനകീയന്‍. ഇന്ന് ബഷീറിന്റെ ഇരുപത്തിമൂന്നാം ചരമദിനം.

മലയാളത്തേയും മലയാളിയേയും ഭാഷയും കഥകളുംകൊണ്ട് പ്രാദേശികമായി അടുപ്പിച്ച കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. എഴുത്തുകാര്‍ ചുറ്റുവട്ടങ്ങളെ വകഞ്ഞുമാറ്റി അപരിചിതമായ ലോക ജീവിതവും വിശേഷങ്ങളും പറഞ്ഞ് സ്വന്തം തട്ടകത്തില്‍നിന്നും ഭാവനയുടെ ആകാശംകേറുമ്പോള്‍ കൂടുതല്‍ പ്രാദേശികമായി അകത്തേക്കുചെന്ന് കാലാതിവര്‍ത്തിയായ ജീവിത വസ്തുതകളെ നേരില്‍പ്പിടിച്ചു എഴുതുകയായിരുന്നു ബഷീര്‍. സര്‍വസാധാരണക്കാരന്റെ ഭാഷയും അവരുടെ ജീവിതംകൊണ്ടു സ്വന്തം രചനകളെ എല്ലാവരുടേതുമാക്കിത്തീര്‍ക്കാന്‍ ബഷീറിനു കഴിഞ്ഞു. ബഷീറിന്റെ കഥാപാത്രങ്ങള്‍ വായനക്കാരുടെ അയല്‍വാസികളോ പരിചിതരോ ഒപ്പമുള്ളവരോ ആകുന്നത് എഴുത്തിലെ ഇത്തരം സത്യസന്ധതകൊണ്ടാണ്. പാത്തുമ്മയും ആടും നമുക്കടുത്തുകൂടി പോകുന്നതും പ്രേമലേഖനം നമ്മുടേതുകൂടി ആയിത്തീരുന്നതും ഈ നേരെഴുത്തുകൊണ്ടാണ്.

എഴുത്തുകാര്‍ക്കു പെട്ടെന്നു വഴങ്ങാത്തതാണ് ലാളിത്യം. പലരും ലളിതമായി എഴുതിവരുമ്പോള്‍ കടുകട്ടി സാഹിത്യമാകുകയാണു പതിവ്. വാക്കുകളെ സാഹിത്യത്തില്‍ മുക്കാതെ പലര്‍ക്കും എഴുത്തുവരില്ല. അത്തരം എഴുത്തുമുടക്കത്തിനിടയിലാണ് ലളിതമായ ഭാഷയില്‍ സാധാരണക്കാരന്റെ വാക്കുകൊണ്ട് അസാധാരണ രചനകള്‍ ബഷീര്‍ നിര്‍വഹിച്ചത്. ഈ എഴുത്തുകാരന്‍ ഉപയോഗിച്ച സംസാര ഭാഷ വിവര്‍ത്തനം ചെയ്യുന്നത് അത്തരക്കാര്‍ക്ക് പേടിസ്വപ്‌നമായിരുന്നു. എന്നിട്ടും ലോക ഭാഷകളിലേക്ക് മലയാളത്തില്‍ നിന്നും അധികമായി വിവര്‍ത്തനം ചെയ്തത് ബഷീര്‍ രചനകളാണ്. എഴുത്തു വഴിയില്‍ ഹ്യൂമനിസ്റ്റായ ബഷീര്‍ സഹജീവികളോടു മാത്രമല്ല എല്ലാജീവികളോടും മമത പുലര്‍ത്തിക്കൊണ്ട് ഒരു ആഗോള മനുഷ്യഭാവന സാഹിത്യത്തില്‍ സൃഷ്ടിക്കുകയുണ്ടായി. പാമ്പും പഴുതാരയുംവരെ ഭൂമിയുടെ അവകാശികള്‍ ആണെന്നു അദ്ദേഹം പ്രഖ്യാപിച്ചു.

ചിരിയും കരച്ചിലും ആനന്ദവുമൊക്കെ എഴുതുമ്പോഴും ബഷീറിന്റേത് ചിരിക്കരച്ചിലുള്ളതായിരുന്നു എഴുത്തിലെ വികാരം. എനിക്കു മഴയത്തു നടക്കാനാണിഷ്ടം. അപ്പോള്‍ ഞാന്‍ കരയുന്നത് ആരും കാണില്ലല്ലോ എന്നു ചാര്‍ളി ചാപ്‌ളിന്‍ പറഞ്ഞപോലെയായിരുന്നു ആ ചിരി, വേദനയൂറുന്നത്. നിശബ്ദതകൊണ്ടുപോലും ബഷീര്‍ മിഴാവിന്റെ മുഴക്കം സൃഷ്ടിച്ചു. ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും ഉണ്ടായിരുന്ന കാമുകീകാമുകന്മാരുടെ അന്തരാത്മാവില്‍നിന്നും ഉയര്‍ന്ന നെടുവീര്‍പ്പുകളും മൗനങ്ങളും ശബ്ദങ്ങളുമായിരുന്നു അത്. എഴുത്തുകാരന്‍ വ്യക്തി എന്ന നിലയില്‍ അയാള്‍ അയാള്‍ക്കു സംഭവമാകാം. പക്ഷേ ബഷീര്‍ എല്ലാവര്‍ക്കും ഒരു പ്രസ്ഥാനമാണ്. ഇമ്മണി ബല്യ ഒന്നായ പ്രസ്ഥാനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.