തിരുവനന്തപുരം: പോലീസ് ജോലിയെ തൊഴിലെന്നതിലുപരി സേവനമായി കാണണമെന്നും ഈ ചിന്ത മനസ്സില്‍ വച്ചുകൊണ്ടായിരിക്കണം പൊതുജനങ്ങളോട് ഇടപഴകേണ്ടതെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു.
സിപിഒ മുതല്‍ ഡിജിപി റാങ്കില്‍ വരെയുള്ള പോലീസുദ്യോഗസ്ഥര്‍ക്ക് നല്കിയ സന്ദേശത്തിലാണ് ഈ നിര്‍ദേശം. ജാതി, മത, വര്‍ഗ്ഗ, വര്‍ണ വിവേചനങ്ങള്‍ കൂടാതെ നിയമപരമായും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയിലും വേണം ഉദ്യോഗസ്ഥര്‍ പെരുമാറേണ്ടത്. സിപിഒ മുതല്‍ ഡിജിപി വരെയുള്ളവര്‍ കുടുംബാംഗങ്ങളെപ്പോലെ പ്രവര്‍ത്തിച്ച് പോലീസിനെ കൂടുതല്‍ കാര്യക്ഷമവും ജനോപകാരപ്രദവുമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന നിര്‍ദ്ദേശങ്ങള്‍ ഏതൊരു ഉദ്യോഗസ്ഥനും സംസ്ഥാന പോലീസ് മേധാവിക്ക് നേരിട്ട് [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്‌ക്കാം. എല്ലാ നല്ല നിര്‍ദ്ദേശങ്ങളും പരിഗണിക്കപ്പെടുമെന്നും മികച്ച നിര്‍ദ്ദേശങ്ങള്‍ അയയ്‌ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അംഗീകാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
















