നെടുങ്കണ്ടം: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത പെണ്‍കുട്ടികളുടെ മുന്നില്‍ യുവാവിന്റെ നഗ്‌നത പ്രദര്‍ശനം. യുവാവിനെ ബസ് യാത്രക്കാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. തൂക്കുപാലം സ്വദേശിയെയാണ് പിടികൂടിയത്. നെടുങ്കണ്ടം-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലാണ് സംഭവം അരങ്ങേറിയത്.
ബസ് തൂക്കുപാലത്ത് എത്തിയപ്പോഴാണ് ബസിനുള്ളില്‍ യുവാവ് കയറിയത്. ഇദ്ദേഹം മാനസിക രോഗിയാണെന്ന് നാട്ടുകാര്‍ പറയുന്നു. പരാതിക്കാര്‍ ഇല്ലാത്തതിനാല്‍ പ്രതിയെ പോലീസ് പെറ്റിക്കേസ് ചുമത്തി വിട്ടയച്ചു
















