കൊച്ചി: ദിലീപ് ചിത്രം രാമലീല ജൂലായ് 21ന് തിയേറ്ററുകളിലെത്തും. ജൂലൈ ഏഴ് വെള്ളിയാഴ്‌ച്ചയാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.
എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ ആരോപണം ശക്തമാകുകയും അന്വേഷണം ഊര്‍ജ്ജിതമാകുകയും ചെയ്ത സാഹചര്യത്തിലാണ് റിലീസിങ്ങ് മാറ്റി വച്ചതായി അറിയിച്ചത്. ചിത്രത്തിന്റെ സാങ്കേതിക ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് രാമലീല വൈകുന്നതെന്ന് ടോമിച്ചന്‍ മുളകുപാടം വ്യക്തമാക്കി.
രാമലീലയില്‍ വിശ്വാസമുണ്ടെന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ നിലവിലുള്ള പ്രശ്നങ്ങളെല്ലാം മാറ്റി വച്ച് ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ടോമിച്ചന്‍ മുളകുപാടം കൂട്ടിച്ചേര്‍ത്തു. നവാഗതനായ അരുണ്‍ഗോപിയുടെ സംവിധാനത്തില്‍ സച്ചി തിരക്കഥ രചിക്കുന്ന രാമലീല കേരളത്തിലെ സമകാലിക രാഷ്‌ട്രീയരംഗത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ്.
















