കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ സിനിമകളെക്കുറിച്ചും അന്വേഷിക്കും. 2013 മുതലുള്ള ദിലീപിന്റെ സിനിമകളെക്കുറിച്ചാണ് അന്വേഷിക്കുന്നത്. സിനിമ ലൊക്കേഷനുകളില്‍ സുനില്‍കുമാര്‍ ജോലി ചെയ്തിട്ടുണ്ടോ എന്നും അന്വേഷിക്കും.
അതേസമയം കേസുമായി ബന്ധപ്പെട്ട് കൂടതല്‍ പേരെ ചോദ്യം ചെയ്യുമെന്നു റൂറല്‍ എസ്പി എ.വി. ജോര്‍ജ് വ്യക്തമാക്കി. ആരെയൊക്കെ ചോദ്യം ചെയ്യുമെന്നു വെളിപ്പെടുത്താനാകില്ലെന്നും അന്വേഷണത്തില്‍ നല്ല പുരോഗതി ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















