കാസര്‍കോട്: ഗാസാ തെരുവ് എന്ന് നാമകരണം ചെയ്ത് സ്ഥാപിച്ച വിവാദമായ ബോര്‍ഡ് അപ്രത്യക്ഷമായി. കാസര്‍കോട് നഗരസഭയിലെ അണങ്കൂര്‍ തുരുത്തിയിലുള്ള തെരുവിന്റെ പേര് മാറ്റിയാണ് ഗാസാ തെരുവെന്ന് നാമകരണം ചെയ്തത്.
നഗരസഭ ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത തുരുത്തി ജുമാ മസ്ജിദ് റോഡിന് ഗാസ തെരുവെന്ന് നാമകരണം ചെയ്ത് ബോര്‍ഡ് വെച്ചത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പേരിട്ടത് സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ സ്ഥലത്തെത്തി അന്വേഷണങ്ങള്‍ നടക്കുന്നതിനിടെയാണ് ബോര്‍ഡ് അപ്രത്യക്ഷമായിരിക്കുന്നത്.
റോഡിന്റെ പേര് മാറ്റുമ്പോഴുള്ള നടപടിക്രമങ്ങളൊന്നും പാലിക്കാതെ കാസര്‍കോട് കളക്ട്രേറ്റിനും എസ്പി ഓഫീസിനും വിളിപ്പാടകലെയുള്ള പേര് മാറ്റം എല്ലാവരെയും ഞെട്ടിച്ചിരുന്നു. ബോര്‍ഡ് ആര് സ്ഥാപിച്ചെന്നോ എങ്ങനെ അപ്രത്യക്ഷമായിയെന്നോ പോലീസിന് ഇപ്പോഴും യാതൊരു വ്യക്തതയുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: