Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റേഷന്‍ മുടങ്ങിയിട്ടും നഷ്ടപരിഹാരമില്ല, ഭക്ഷ്യഭദ്രതാ നിയമം കേരളം അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 10:49 pm IST
in Kerala

കൊച്ചി: ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതില്‍ കേരളത്തിന് വീഴ്ച. മുന്‍ഗണനാ വിഭാഗങ്ങളില്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് കൃത്യമായി റേഷന്‍ നല്‍കിയില്ലെങ്കില്‍ നഷ്ടപരിഹാരം കൊടുക്കണമെന്ന നിയമത്തിലെ വ്യവസ്ഥ സംസ്ഥാനം അട്ടിമറിച്ചു.

ഓരോ മാസത്തെയും റേഷന്‍ വിതരണം തൊട്ടടുത്ത മാസത്തിലേക്ക് നീണ്ടതോടെ, ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കാണ് സംസ്ഥാനം നഷ്ടപരിഹാരം നല്‍കേണ്ടി വരിക. റേഷന്‍ മുടങ്ങിയാല്‍ പുറം മാര്‍ക്കറ്റുകളില്‍ നിന്ന് ഭക്ഷ്യധാന്യം വാങ്ങുന്നതിനാണിത്. പൊതുവിപണി വിലയുടെ 75ശതമാനമാണ് നഷ്ടപരിഹാരം. എന്നാല്‍, സംസ്ഥാനത്തെ ഒരു കാര്‍ഡുടമയ്‌ക്ക് പോലും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിട്ടില്ല.

നിയമം നടപ്പാക്കിയ മാര്‍ച്ച് മുതല്‍ റേഷന്‍ വിതരണം കൃത്യമായല്ല സിവില്‍ സപ്ലൈസ് വകുപ്പ് നടത്തുന്നത്. ജൂണ്‍ മാസത്തെ റേഷന്‍ വിതരണവും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ജൂലായ് അഞ്ചുവരെ റേഷന്‍ വിതരണ തീയതി നീട്ടി. റേഷന്‍ മുടങ്ങിയാല്‍ സമയം നീട്ടി നല്‍കാനല്ല നിയമത്തില്‍ പറയുന്നത്. ആളുകള്‍ പട്ടിണിയിലാകാതിരിക്കാന്‍ പുറത്ത് നിന്ന് അരി വാങ്ങാന്‍ പണം നല്‍കണമെന്നാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന നിയമത്തിലെ വ്യവസ്ഥ.

റേഷന്‍ കിട്ടാത്ത സാഹചര്യമുണ്ടായാല്‍ ഭക്ഷ്യസുരക്ഷാ കമ്മീഷന് പരാതി നല്‍കാം. സംസ്ഥാനതല കമ്മീഷന് പുറമെ ജില്ലാതലങ്ങളില്‍ പരാതി പരിഹാര ഫോറങ്ങളും രൂപീകരിക്കണം. ഇതിന് സ്വന്തമായി ഓഫീസ് സംവിധാനമുള്‍പ്പെടെ വേണമെന്നും നിയമം വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, പരാതി പരിഹരിക്കാന്‍ സ്ഥിരമായി ഒരു സംവിധാനം കേരളം നടപ്പാക്കിയില്ല. ഭക്ഷ്യഭദ്രത നടപ്പാക്കിയില്ലെങ്കില്‍ അരി വിഹിതം നല്‍കില്ലെന്ന് കേന്ദ്രം അറിയിച്ചപ്പോള്‍ ചില ഉദ്യോഗസ്ഥര്‍ക്ക് അധികച്ചുമതല നല്‍കി കമ്മീഷന് താത്കാലിക രൂപം നല്‍കി. എന്നാല്‍, ഈ സംവിധാനത്തില്‍ ഇതുവരെ ഒരു പരാതിയും സ്വീകരിച്ചിട്ടില്ല.

അര്‍ഹരായ ആളുകള്‍ക്ക് ഭക്ഷ്യധാന്യം സബ്‌സിഡി നിരക്കില്‍ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുക, പരാതികള്‍ പരിഹരിക്കാന്‍ അദാലത്ത് നടത്തുക, റേഷന്‍ മേഖലയിലെ തിരിമറി തടയുക തുടങ്ങിയവയായിരുന്നു കമ്മീഷന്റെ പ്രധാന ചുമതല. എന്നാല്‍, പരാതി പരിഹാരത്തിനായി ഇതുവരെ അദാലത്ത് പോലും സംഘടിപ്പിച്ചിട്ടില്ല. പരാതികള്‍ അറിയിക്കാനായി ഭക്ഷ്യസുരക്ഷാ കമ്മീഷന്‍ ഉണ്ടെന്ന കാര്യം റേഷന്‍ കടകളില്‍ സിവില്‍ സപ്ലൈസ് വകുപ്പ് പ്രദര്‍ശിപ്പിച്ചിട്ടില്ല.

ഇതുമൂലം കാര്‍ഡുടമകള്‍ക്ക് പരാതി പരിഹാര സംവിധാനത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല.

കേന്ദ്രത്തില്‍ നിന്ന് നല്‍കുന്ന ഭക്ഷ്യധാന്യം കൃത്യമായി സംഭരിക്കാത്തതും റേഷന്‍ കടകളിലെത്തിക്കാത്തതുമാണ് നഷ്ടപരിഹാരം നല്‍കുന്നതിലേക്ക് കാര്യങ്ങള്‍ എത്താന്‍ കാരണം. സംഭരണ ശേഷി ഉയര്‍ത്തണമെന്ന് കേന്ദ്രം പലതവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാനം നടപടിയെടുത്തില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്
India

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

India

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

ശ്രദ്ധിക്കണേ.. വ്യാജ ലോട്ടറി; വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

എരിതീയിൽ എണ്ണ ഒഴിക്കാൻ ഡൽഹിയിലേയ്‌ക്ക് ; പാറ്റാപാർട്ടിയ്‌ക്ക് പിന്തുണ നൽകാൻ കേരളത്തിലെ ഡിവൈഎഫ്ഐക്കാർ ജന്ദർമന്ദറിലേയ്‌ക്ക്

മുംബൈയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ പൊലീസ് വാഹനം തടഞ്ഞ റിയ ആഹിർ (വലത്ത്) റിയ ആഹിറിന്‍റെ ഈ വൈറല്‍ ചിത്രം അതേ പടി പുനരാവിഷ്കരിച്ചുകൊണ്ട് നവ്യനായരുടെ ചിത്രം (നടുവില്‍)

സിജെപി സമരത്തെ അനുകൂലിച്ച് നവ്യനായര്‍ പൊലീസ് വാഹനത്തെ തടഞ്ഞുനിര്‍ത്തുന്ന ചിത്രം പങ്കുവെച്ചു; പ്രതിഷേധം കടുത്തപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു

മതസ്പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോകള്‍ പ്രചരിപ്പിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

ന്യൂയോർക്കിൽ ‘അല്ലാഹു അക്ബർ’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഒരാൾ രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു ; അക്രമി അറസ്റ്റിൽ

ജന്തര്‍ മന്തറിലെ പോലീസ് അതിക്രമം ആരോപിച്ചുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.