Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നീറ്റ്-യുജി: എംബിബിഎസ്/ബിഡിഎസ് അഖിലേന്ത്യാ ക്വാട്ട സീറ്റ് അലോട്ട്‌മെന്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 09:51 pm IST
in Kerala

രാജ്യത്തെ (ആന്ധ്രപ്രദേശ്, ജമ്മുകശ്മീര്‍ ഒഴികെ) ഗവണ്‍മെന്റ് മെഡിക്കല്‍/ഡന്റല്‍ കോളേജുകളിലായി നീക്കിവച്ചിട്ടുള്ള 15 ശതമാനം എംബിബിഎസ്/ബിഡിഎസ് അഖിലേന്ത്യാ ക്വാട്ടാ സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്നതിന് നീറ്റ്-യുജി 2017 റാങ്കുകാര്‍ക്ക് ജൂലൈ മൂന്നു മുതല്‍ 11 വരെ ചോയിസ് ഫില്ലിങ് ഉള്‍പ്പെടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. വളരെ കുറഞ്ഞ ഫീസ് നിരക്കില്‍ പഠിക്കാവുന്ന മെരിറ്റ് സീറ്റുകളാണിത്. രജിസ്‌ട്രേഷനാവശ്യമായ നീറ്റ്-യുജി റാങ്ക് ലെറ്റര്‍, കട്ട് ഓഫ് റാങ്ക് എന്നിവ http://cbseneet.nic.in  എന്ന വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍/ഡന്റല്‍ കോളേജുകളിലേത് ഉള്‍പ്പെടെ 15 % ഓള്‍ ഇന്ത്യാ ക്വാട്ടാ എംബിബിഎസ്/ബിഡിഎസ് സീറ്റുകളിേലക്ക് കേന്ദ്രീകൃത സീറ്റ് അലോട്ട്‌മെന്റ് നടത്തുന്നത് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എംസിസി) ആണ്. ചോയിസ് ഫില്ലിങ്, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ എന്നിവ www.mcc.nic.in  എന്ന വെബ്‌പോര്‍ട്ടലിലൂടെ നടത്താം. രജിസ്‌ട്രേഷനാവശ്യമായ പാസ്‌വേര്‍ഡ്, സെക്യൂരിറ്റി ക്വസ്റ്റിയന്‍ ആന്‍സര്‍ തുടങ്ങിയവ രഹസ്യമായി സൂക്ഷിക്കണം. താല്‍പര്യമുള്ള കോളേജും കോഴ്‌സും മുന്‍ഗണനാക്രമത്തില്‍ ജൂലൈ 11ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ലോക്ക് ചെയ്യുന്നതിന് മുമ്പ് ചോയിസ് പരിഷ്‌കരിക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യാവുന്നതാണ്. ചോയിസ് സമര്‍പ്പിച്ചതിനുശേഷം ലോക്ക് ചെയ്ത് പ്രിന്റൗട്ട് എടുത്ത് റഫറന്‍സിനായി സൂക്ഷിക്കാം. ചോയിസ് ഫില്ലിങ്, രജിസ്‌ട്രേഷന്‍ എന്നിവയ്‌ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ പോര്‍ട്ടലിലുണ്ട്.

മെഡിക്കല്‍ കൗണ്‍സിലിങ് കമ്മിറ്റിയുടെ ആദ്യ റൗണ്ട് കേന്ദ്രീകൃത സീറ്റ് അലോട്ട്‌മെന്റ് നടപടികള്‍ ജൂലൈ 13, 14 തീയതികളില്‍ നടക്കും. രജിസ്റ്റര്‍ ചെയ്തവരില്‍നിന്നും റാങ്ക് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് ജൂലൈ 15ന് പ്രസിദ്ധപ്പെടുത്തും. അതോടൊപ്പം സീറ്റ് അലോട്ട്‌മെന്റും നടക്കും. ജൂലൈ 16 മുതല്‍ 22 വരെ സീറ്റ് അേലാട്ട് ചെയ്ത മെഡിക്കല്‍/ഡന്റല്‍ കോളേജില്‍ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന്‍ നേടാവുന്നതാണ്. ആദ്യറൗണ്ടില്‍ സീറ്റ് ലഭിക്കാത്തവര്‍ക്ക് സെക്കന്‍ഡ് റൗണ്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാം. എന്നാല്‍ ആദ്യറൗണ്ടില്‍ സീറ്റ് ലഭിച്ചവര്‍ അലോട്ട് ചെയ്ത സ്ഥാപനത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് സെക്കന്‍ഡ് റൗണ്ടില്‍ മെച്ചപ്പെട്ട ചോയിസിനായുള്ള സമ്മതം അറിയിക്കാവുന്നതാണ്. ആഗസ്റ്റ് ഒന്ന് മുതല്‍ നാലു വരെ ഇതിന് സമയമുണ്ട്. ഈ തീയതികളില്‍ പുതിയ ചോയിസ് വീണ്ടും സമര്‍പ്പിച്ച് ലോക്ക് ചെയ്യാം. രണ്ടാമത്തെ റൗണ്ട് സീറ്റ് അലോട്ട്‌മെന്റ് നടപടികള്‍ ആഗസ്റ്റ് അഞ്ച് മുതല്‍ ഏഴ് വരെ നടക്കും.

സെക്കന്‍ഡ് റൗണ്ട് അലോട്ട്‌മെന്റിന് അര്‍ഹരായവരുടെ ലിസ്റ്റ് ആഗസ്റ്റ് എട്ടിന് പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തും. ഇതോടൊപ്പം സീറ്റ് അലോട്ട്‌മെന്റുമുണ്ടാകും. അലോട്ട് ചെയ്ത സ്ഥാപനത്തില്‍ ആഗസ്റ്റ് ഒമ്പത് മുതല്‍ 16 വരെ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന്‍ നേടാന്‍ സമയമുണ്ട്. ഇതിന് ശേഷം സീറ്റ് അലോട്ട്‌മെന്റ് ഉണ്ടാവില്ല. രണ്ട് അലോട്ട്‌മെന്റുകള്‍ക്ക് ശേഷം മെഡിക്കല്‍ കൗണ്‍സിലിങ് കമ്മിറ്റി ഓള്‍ ഇന്ത്യ ക്വാട്ടയില്‍ ഒഴിവുള്ള സീറ്റുകള്‍ ആഗസ്റ്റ് 16ന് ശേഷം സ്‌റ്റേറ്റ് ക്വാട്ടയിലേക്ക് മാറ്റി നല്‍കും.

സീറ്റ് അലോട്ട് ചെയ്ത സ്ഥാപനത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നത് നടപടിക്രമത്തിന്റെ ഭാഗമാണ്. നിശ്ചിത തീയതിക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ അലോട്ട്‌മെന്റ് റദ്ദാകും. ഓണ്‍ലൈന്‍ കൗണ്‍സിലിങ് തുടര്‍നടപടികളില്‍നിന്ന് പുറത്താകും. കഴിഞ്ഞവര്‍ഷത്തെ അലോട്ട്‌മെന്റ് റാങ്ക്‌ലിസ്റ്റ് www.mcc.nic.in എന്ന വെബ്‌സൈറ്റിലുണ്ട്. ഇത് പരിശോധിച്ചാല്‍ ഇക്കൊല്ലത്തെ പ്രവേശനം സംബന്ധിച്ച ഏകദേശ ധാരണ ലഭിക്കും. സീറ്റ് അലോട്ട്‌മെന്റ് നടപടികളുടെ വിശദവിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും ഇതേ വെബ്‌പോര്‍ട്ടല്‍ നിരന്തരം സന്ദര്‍ശിക്കേണ്ടതാണ്.

സായുധസേന മെഡിക്കല്‍ കോളേജ്, പൂനെ/സ്‌റ്റേറ്റ് ക്വാട്ട/സ്വകാര്യ മെഡിക്കല്‍/ഡന്റല്‍ കോളേജുകളില്‍ എംബിബിഎസ്/ബിഡിഎസ് പ്രവേശന നടപടികള്‍ ബന്ധപ്പെട്ട അഡ്മിഷന്‍ അധികാരി/സംസ്ഥാന സര്‍ക്കാരാണ് കൈകാര്യം ചെയ്യുക.

എഎഫ്എംസിയില്‍ സൗജന്യ എംബിബിഎസ് പഠനം

പൂനെയിലെ സായുധസേനാ മെഡിക്കല്‍ കോളേജില്‍ (എഎഫ്എംസി) എംബിബിഎസ് പ്രേവശനത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ 50 പെര്‍സന്റൈലില്‍ കുറയാതെ നീറ്റ്-യുജി 2017 സ്‌കോര്‍ കരസ്ഥമാക്കിയിട്ടുള്ളവര്‍ക്ക് അവസരം. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണിത്. ഇവിടെ മെഡിക്കല്‍ വിദ്യാഭ്യാസം തികച്ചും സൗജന്യം. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ പദവിയില്‍ ജോലിയും ലഭിക്കും.

ഹയര്‍ സെക്കന്‍ഡറി/തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 50 % മാര്‍ക്കില്‍ കുറയാതെയും ഈ ശാസ്ത്രവിഷയങ്ങള്‍ക്ക് മൊത്തം 60 % മാര്‍ക്കില്‍ കുറയാതെയും ആദ്യതവണ പ്ലസ് ടു വിജയിച്ചിരിക്കണം. പത്താംക്ലാസില്‍ മാത്തമാറ്റിക്‌സ് പഠിച്ച് പാസായിട്ടുള്ളവരാകണം. പ്രായം 2017 ഡിസംബര്‍ 31ന് 17 വയസ് പൂര്‍ത്തിയാക്കണം. 24 വയസ്സ് കവിയരുത്. അവിവാഹിതരായ ഭാരതപൗരന്മാരെയാണ് പരിഗണിക്കുക.

എഎഫ്എംസിയില്‍ എംബിബിഎസ് പ്രവേശനത്തിന് www.mcc.nic.in എന്ന വെബ്‌സൈറ്റില്‍ യഥാസമയം നിര്‍ദ്ദേശങ്ങള്‍ പാലിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇവിടെ 105 ആണ്‍കുട്ടികള്‍ക്കും 25 പെണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിക്കും. പഠനച്ചെലവുകള്‍ കേന്ദ്രസര്‍ക്കാര്‍ വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേഷനുകള്‍ അറിയുന്നതിനും www.afmcdgld .gov.in, www.afmc.nic.in എന്നീ വെബ്‌സൈറ്റുകള്‍ നിരന്തരം സന്ദര്‍ശിക്കേണ്ടതാണ്. വിലാസം: Officer-in-charge, Admission Cell, Armed Forces Medical College, Pune-411040. Email ID: oicadmission @gmail.com, [email protected]

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രക്‌ഷോഭത്തില്‍ എന്‍ഐഎ അന്വേഷണം തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍, ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി

Kerala

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

India

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

India

അതിലെന്ത് സ്വകാര്യത? ജന്തര്‍മന്തറിലെ വീഡിയോ ചിത്രീകരണം പതിവ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

Business

99.81% വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതം കൈവരിച്ച് പി എൻ ബി മെറ്റ് ലൈഫ്

പുതിയ വാര്‍ത്തകള്‍

മണിശങ്കർ അയ്യർക്ക് തീവ്രവാദികളായ ഉമർ ഖാലിദും ഷർജീൽ ഇമാമും ഇപ്പോഴും ഹീറോകൾ; എന്തിനാണ് പാറ്റ പ്രതിഷേധത്തിലും രാജ്യദ്രോഹികളെ കോൺഗ്രസ് പുകഴ്‌ത്തുന്നത് ?

സിജെപി ലക്ഷ്യമിട്ടത് ബംഗ്ലാദേശ് മോഡല്‍ ആഭ്യന്തര കലാപമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

‘ഞങ്ങൾക്ക് വേണ്ടത് വഞ്ചനയല്ല, ഫലപ്രദമായ ചർച്ചകളാണ് ‘: പാക് സൈന്യത്തിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പാക് അധീന കശ്മീരിലെ പ്രതിഷേധക്കാർ 

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.