തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ചതിന് സഹകരണ ബാങ്കുകള്‍ക്കെതിരെ കേസ് എടുക്കാനുള്ള സിബിഐ തീരുമാനത്തിലൂടെ സഹകരണ മേഖലയ്‌ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കിയ എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികളുടെ പൊയ്‌മുഖം അഴിഞ്ഞുവീണിരിക്കുകയാണെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍.
നോട്ട് നിരോധനത്തിന്റെ പേരില്‍ നിയമസഭയില്‍ ഏകകണ്ഠമായി പ്രമേയം പാസാക്കാനും ഹര്‍ത്താലും രാജ്ഭവന്‍ മാര്‍ച്ചും നടത്താനും കേന്ദ്ര സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പ്രതിക്കൂട്ടില്‍ നിര്‍ത്താനും പരിശ്രമിച്ചവര്‍ ഇപ്പോള്‍ ഇളിഭ്യരായിരിക്കയാണ്. മന്ത്രിസഭയെ ഒന്നാകെ റിസര്‍വ്വ് ബാങ്കിന് മുന്നില്‍ സമരമിരുത്തിയ മുഖ്യമന്ത്രി കള്ളപ്പണത്തിനെതിരെയുള്ള സിബിഐ അന്വേഷണത്തോടുള്ള നിലപാട് വ്യക്തമാക്കാന്‍ തയാറാകണമെന്നും പുഞ്ചക്കരി സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
















