ഇടുക്കി: മഴകുറഞ്ഞിട്ടും ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവില്‍ കാര്യമായ കുറവില്ല. ഇന്നലെ രാവിലെ 7 ന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 9.537 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒറ്റദിവസം കൊണ്ട് ഡാമിലേക്ക് ഒഴുകിയെത്തി.
ഡാമില്‍ നിലവില്‍ 2312.94 അടി വെള്ളമുണ്ട്. 18.443 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേസമയം 25.657 ശതമാനമായിരുന്നു. ഡാമിലാകെ 394 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളമുണ്ട്. പമ്പ, കക്കി അണക്കെട്ടുകളില്‍ കഴിഞ്ഞ ദിവസം ഒഴുകിയെത്തിയത് 3.902 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ്.
ഇടുക്കി-1.78, പമ്പ്-1.2, കക്കി-2.1 സെന്റീ മീറ്റര്‍ എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ മഴയുടെ കണക്ക്. സംസ്ഥാനത്തെ പ്രധാനപ്പെട്ട 16 ഡാമുകളിലെ ജലനിരപ്പ് 11 ശതമാനമായിരുന്നത് ഒന്നര ആഴ്ചകൊണ്ട് 19 ആയി ഉയര്‍ന്നപ്പോള്‍ 801.629 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമുള്ള വെള്ളം അവശേഷിക്കുന്നുണ്ട്.
















