ആലപ്പുഴ: കൈനകരി മുണ്ടയ്‌ക്കല്‍ പാലത്തിനായി സ്ഥലം വിട്ടു നല്‍കിയ ഭൂവുടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരത്തുക നല്‍കാതെ വൈകിപ്പിക്കുന്നു എന്ന് ആരോപിച്ചു ഉടമകള്‍ സമരത്തിന് ഒരുങ്ങുന്നു.
2014ല്‍ ഭരണാനുമതി നേടിയ പാലം നിര്‍മാണം പൂര്‍ത്തീകരണഘട്ടത്തിലാണ്. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നിര്‍ദേശ പ്രകാരം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഭൂമിയേറ്റെടുത്തു വിപണി വിലയിലും നാലു മടങ്ങു വരെ അധികം തുക ലഭിക്കാന്‍ നിയമപരമായി സാധ്യതകളുണ്ടെന്നു പറഞ്ഞു കബളിപ്പിച്ചതായി ഉടമകള്‍ പറയുന്നു.
അടിയന്തരമായി ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ജൂലൈ ആദ്യവാരം മുതല്‍ തന്നെ കലക്ടറേറ്റിനു മുന്നില്‍ സമരം ആരംഭിക്കുമെന്നു ഭൂവുടമകളായ ജോര്‍ജ് കപ്പുഴ കൈനകരി, ഏലിയാമ്മ ദേവസ്യ പടിഞ്ഞാറെക്കളം, മാത്യു ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
















