കോഴിക്കോട്: കോഴിക്കോട്ട് ഉണ്ടായിട്ടും കെപിസിസി പ്രസിഡന്റ് എം. എം. ഹസ്സന്‍ സമാധാന സംവാദത്തില്‍ പങ്കെടുത്തില്ല. യുഡിഎഫ് കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ കോഴിക്കോട്ട് എത്തിയിരുന്നു ഹസ്സന്‍. ജൂലൈ ഒന്നിന് കോഴിക്കോട്ട് ഉണ്ടെന്നും അദ്ദേഹം പങ്കെടുക്കുമെന്നുമായിരുന്നു രമേശ് ചെന്നിത്തല നല്‍കിയ ഉറപ്പ്. സിപിഎം പിന്‍വാങ്ങിയതിനു ശേഷമാണ് കോണ്‍ഗ്രസ്സും സംവാദത്തില്‍ നിന്ന് പിന്മാറിയത്. ഓര്‍ഗനൈസര്‍ നടത്തുന്ന സമാധാന സംവാദം ആത്മാര്‍ത്ഥ രഹിതമാണെന്നും പരസ്പരം കൊന്ന് സമാധാന സംഭാഷണം നടത്തുക എന്നത് വല്ല പ്രയോജനവും ചെയ്യുന്നതാണോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമാധാന ചര്‍ച്ചകളെപോലും തള്ളിപ്പറഞ്ഞാണ് കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്.
















