കുറവിലങ്ങാട്: വെളളമൊഴുകിപ്പോവാന്‍ മാര്‍ഗമില്ലാതെ കുര്യം കവലയില്‍ വെളളം കെട്ടികിടക്കുന്നു.
കുര്യം മടയകുന്ന് റോഡില്‍ വിദ്യാര്‍ത്ഥികളടക്കമുളള നൂറുകണക്കിന് യാത്രികര്‍ ബസ് കാത്തുനില്‍ക്കുന്ന കുര്യം ജംഗ്ഷനിലാണ് ഈ ദുരവസ്ഥ. മഴ പെയ്താല്‍ കാല്‍നട യാത്രക്കാര്‍ക്ക് പോലും നടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ് ഇവിടം. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒഴുകിയെത്തുന്ന വെളളം കെഎസ്ടിപി സ്ഥാപിച്ച ഓടയിലേക്ക് ഒഴുകിയെത്താത്തതാണ് വെളളം കെട്ടികിടക്കാന്‍ കാരണം. ദിവസങ്ങളോളം വെളളം കിടക്കുന്നതിനാല്‍ ഈ ഭാഗത്തെ ടാറിങ് ഇളകി ഗര്‍ത്തം രൂപപ്പെടാന്‍ സാധ്യതയുണ്ട്. മഴ പെയ്താല്‍ ചെളിക്കുളവും വെയില്‍ തെളിഞ്ഞാല്‍ പൊടി ശല്യവുമായി മാറിയിരിക്കുകയാണിവിടെ.
ജംഗ്ഷനിലെ വെളളക്കെട്ടിന് പരിഹാരം കാണാന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി കുറവിലങ്ങാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഷിജോ ശ്രീനിലയം ആവശ്യപ്പെട്ടു.
















