ചെറുതോണി: നനഞ്ഞൊലിച്ച് മണിയാറന്‍കുടി തപാലാഫീസ്. കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് കമ്പികള്‍ക്കിടയിലൂടെ വെള്ളം ചോര്‍ന്നൊലിക്കുകയാണ് ഈ ഒറ്റമുറി കെട്ടിടത്തില്‍. മണിയാറംകുടി സ്‌കൂള്‍ സിറ്റിയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന തപാലാഫീസ് ഇരുപത് വര്‍ഷം മുമ്പാണ് ഇങ്ങോട്ടേക്ക് മാറ്റിയത്.
പോസ്റ്റ് ഓഫീസില്‍ ഫയലുകള്‍ പോലൂം നനഞ്ഞ് കുതിരുന്ന അവസ്ഥയാണ്. സൗജന്യമായി ലഭിച്ച ഒരു സെന്റ് വസ്തുവിലാണ് നാട്ടുകാരുടെ സഹായത്തോടെ തപാലാഫീസ് നിര്‍മ്മിച്ചത്. ഇടുക്കി കോളനി സബ് പോസ്റ്റ് ഓഫീസിന് കീഴിലുള്ള ബ്രാഞ്ച് ഓഫീസാണ് മണിയാറം കുടിയിലുള്ളത്. നിലവില്‍ പോസ്റ്റ്മാന്‍ ഉള്‍പ്പെടെ രണ്ട് ജീവനക്കാരാണ് ഇവിടെയുള്ളത്. ഓഫീസ് ചോര്‍ന്നൊലിക്കുന്ന വിവരം കാണിച്ച് വാഴത്തോപ്പ് പഞ്ചായത്ത് അധികൃതര്‍ക്ക് അപേക്ഷയും പരാതിയും നല്കിയിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണെന്ന കാരണം പറഞ്ഞ് സഹായം നിഷേധിക്കുകയായിരുന്നു.
കോണ്‍ക്രീറ്റിന് മുകളില്‍ പടുത വിരിച്ചിട്ടുണ്ടെങ്കിലും ചോര്‍ച്ച ശക്തമാണ്. നൂറുക്കണക്കിന് തപാലുരുപ്പടികളാണ് ഈ ഓഫീസ് മുഖേന വിതരണം ചെയ്യുന്നത്. മഴയത്ത് ഫയലുകള്‍ പ്‌ളാറ്റിക് ബാഗുകളിലും മറ്റും നിറച്ച് നനയാതെ സൂക്ഷിക്കുകയാണ്. പ്രദേശത്തെ വനവാസി മേഖലകളായ വട്ടമേട്, വാസുപ്പാറ, പെരുങ്കാല, മണിയാറം കുടി, പകിട്ടിട്ടാന്‍, ലക്ഷം കവല, സ്‌കൂള്‍ സിറ്റി, മുസ്ലിം പള്ളിക്കവല, ഭൂമിയാങ്കുളം തുടങ്ങി വിസ്തൃതമായ പ്രദേശങ്ങളാണ് ഈ ഓഫീസിന് പരിധിയിലുള്ളത്.
















